അങ്ങനെ ഞാനിപ്പോഴും വിശ്വസിക്കുന്നു, മാപ്പു പറയാനില്ല; പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍

അങ്ങനെ ഞാനിപ്പോഴും വിശ്വസിക്കുന്നു, മാപ്പു പറയാനില്ല; പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍
അങ്ങനെ ഞാനിപ്പോഴും വിശ്വസിക്കുന്നു, മാപ്പു പറയാനില്ല; പ്രശാന്ത് ഭൂഷണ്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: കോടതിയലക്ഷ്യമെന്നു സുപ്രീം കോടതി കണ്ടെത്തിയ ട്വീറ്റുകളുടെ പേരില്‍ ഖേദപ്രകടനം നടത്തില്ലെന്ന്, സീനിയര്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ്‍. ആ ട്വീറ്റുകള്‍ ഉത്തമ ബോധ്യത്തോടെ ചെയ്തതാണെന്നും അതില്‍ പറയുന്ന കാര്യങ്ങളില്‍ ഇപ്പോഴും വിശ്വസിക്കുന്നുവെന്നും ഭൂഷണ്‍ കോടതിയെ അറിയിച്ചു.

ആത്മര്‍ഥമായി വിശ്വസിക്കുന്ന ഒരു കാര്യത്തില്‍ ഖേദം പ്രകടിപ്പിക്കുന്നത് മനസ്സാക്ഷിയോടു ചെയ്യുന്ന വഞ്ചനയായിരിക്കുമെന്ന് കോടതിയില്‍ നല്‍കിയ പ്രസ്താവനയില്‍ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി. കോടതിയലക്ഷ്യത്തിനു കാരണമായ ട്വീറ്റുകളുടെ പേരില്‍ ഖേദപ്രകടനം നടത്തുന്നതിന് സുപ്രീം കോടതി ഇന്നു വരെയാണ് പ്രശാന്ത് ഭൂഷണ് സമയം അനുവദിച്ചിരുന്നത്.

ഭരണഘടന സംരക്ഷിക്കാന്‍ ബാധ്യസ്ഥമായ സ്ഥാപനം എന്ന നിലയിലുള്ള ഉത്തരവാദിത്വത്തില്‍നിന്ന് സുപ്രീം കോടതി വ്യതിചലിച്ചപ്പോള്‍ രചനാത്മകമായ വിമര്‍ശനം ഉയര്‍ത്തുകയാണ് താന്‍ ചെയ്തത്. കോടതിയെയോ ഏതെങ്കിലും ഒരു ചീഫ് ജസ്റ്റിസിനെയോ അപകീര്‍ത്തിപ്പെടുത്തുക അതിന്റെ ലക്ഷ്യമായിരുന്നില്ല- പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.

കോടതിയലക്ഷ്യത്തിന് സ്വമേധയാ എടുത്ത കേസില്‍ പ്രശാന്ത് ഭൂഷണ്‍ കുറ്റക്കാരനാണെന്ന ജസ്റ്റിസ് അരുണ്‍ മിശ്രയുടെ നേതൃത്വത്തിലുള്ള ബെഞ്ച് കണ്ടെത്തിയിരുന്നു. ആറു മാസം വരെ തടവോ രണ്ടായിരം രൂപ പിഴയോ രണ്ടുംകൂടിയോ ആണ് ക്രിമിനല്‍ കോടതിയലക്ഷ്യത്തിനു ലഭിക്കാവുന്ന ശിക്ഷ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com