കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധം; യുഎഇയിലേക്ക് പോകുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് 

കോവിഡിന്റെ പശ്ചാത്തലത്തില്‍ പ്രവാസികള്‍ ഏറെയുളള യുഎഇയിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി പ്രമുഖ വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്
കോവിഡ് പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്‌ നിര്‍ബന്ധം; യുഎഇയിലേക്ക് പോകുന്നവര്‍ക്ക് പുതിയ മാര്‍ഗനിര്‍ദേശവുമായി എയര്‍ ഇന്ത്യ എക്‌സ്പ്രസ് 

ന്യൂഡല്‍ഹി: കോവിഡിന്റെ പശ്ചാത്തലത്തില്‍ യുഎഇയിലേക്ക് പോകുന്ന ഇന്ത്യക്കാര്‍ക്കായി പുതിയ മാര്‍ഗനിര്‍ദേശം പുറത്തിറക്കി പ്രമുഖ വിമാന കമ്പനിയായ എയര്‍ ഇന്ത്യ എക്‌സ്പ്രസ്. 12 വയസ്സിന് മുകളിലുളളവര്‍ യാത്ര ചെയ്യുന്നതിന് മുന്‍പ് കോവിഡ് പിസിആര്‍ ടെസ്റ്റ് നടത്തണം. യാത്രയ്ക്ക് മുന്‍പായി കോവിഡ് നെഗറ്റീവ് പരിശോധനാഫലം സമര്‍പ്പിക്കണമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു.

യാത്രയ്ക്ക് 96 മണിക്കൂറിനുളളില്‍ ടെസ്റ്റ് നടത്തണം. 12 വയസ്സിന് മുകളിലുളള എല്ലാവര്‍ക്കും ഇത് ബാധകമാണ്. ഐസിഎംആര്‍ അംഗീകൃത ലാബുകളില്‍ നിന്നുളള പരിശോധനാ ഫലമാണ് ഹാജരാക്കേണ്ടത്.  കമ്പനിയുടെ വെബ്‌സൈറ്റ് വഴിയാണ് ഇത് സമര്‍പ്പിക്കേണ്ടതെന്നും എയര്‍ ഇന്ത്യ എക്‌സ്പ്രസ് അറിയിച്ചു.

നിലവില്‍ ഇന്ത്യയിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനും ഏഴുദിവസത്തെ ഹോം ക്വാറന്റൈനും നിര്‍ബന്ധമാണ്. ഇന്ത്യയിലേക്കുളള യാത്രയ്ക്ക്് 96 മണിക്കൂറിനുളളില്‍ പിസിആര്‍ ടെസ്റ്റ് നടത്തി നെഗറ്റീവ് പരിശോധനാഫലവുമായി വരുന്നവര്‍ക്ക് ഇത് ബാധകമല്ല. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com