പ്രശാന്ത് ഭൂഷണ് എതിരായ കോടതിയലക്ഷ്യക്കേസ് പുതിയ ബെഞ്ചിന്

പ്രശാന്ത് ഭൂഷണ് എതിരായ കോടതിയലക്ഷ്യക്കേസ് പുതിയ ബെഞ്ചിന്
പ്രശാന്ത് ഭൂഷണ് എതിരായ കോടതിയലക്ഷ്യക്കേസ് പുതിയ ബെഞ്ചിന്

ന്യൂഡല്‍ഹി: സീനിയര്‍ അഭിഭാഷകനും ആക്ടിവിസ്റ്റുമായ പ്രശാന്ത് ഭൂഷണ് എതിരായ, 2009ലെ കോടതിയലക്ഷ്യക്കേസില്‍ മറ്റൊരു ബെഞ്ച് വാദം കേള്‍ക്കണമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ ബെഞ്ച്. ഇക്കാര്യം ചീഫ് ജസ്റ്റിസിന്റെ പരിഗണനയ്ക്കു വിട്ടതായി ബെഞ്ച് ഉത്തരവില്‍ പറഞ്ഞു.

കേസില്‍ വാദം കേട്ടു പൂര്‍ത്തിയാക്കാന്‍ തനിക്കാവില്ലെന്ന്, ഈ മാസം വിരമിക്കുന്ന ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞു. ജസ്റ്റിസ് മിശ്രയെ കൂടാതെ ജസ്റ്റിസുമാരായ ബിആര്‍ ഗവായി, കൃഷ്ണ മുരാരി എന്നിവരാണ് ബെഞ്ചിലെ അംഗങ്ങള്‍.

സങ്കീര്‍ണമായ നിയമപ്രശ്‌നങ്ങള്‍ ഉയര്‍ത്തുന്ന കേസാണ് ഇതെന്ന് ഈ മാസം പതിനേഴിന് വാദം കേള്‍ക്കലിനിടെ കോടതി അഭിപ്രായപ്പെട്ടിരുന്നു. 2009ല്‍ തെഹല്‍ക മാഗസിനു നല്‍കിയ അഭിമുഖത്തില്‍ കോടതിലക്ഷ്യ പരാമര്‍ശങ്ങള്‍ നടത്തിയെന്നാണ് കേസ്.

കേസ് ഭരണഘടനാ ബെഞ്ചിനു വിടണമെന്ന് വാദത്തിനിടെ പ്രശാന്ത് ഭൂഷണു വേണ്ടി ഹാജരായ രാജീവ് ധവാന്‍ ആവശ്യപ്പെട്ടിരുന്നു. ഗൗരവമുള്ള നിയമ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ അറ്റോര്‍ണി ജനറലിനു നോട്ടീസ് അയയ്ക്കണമെന്നും ധവാന്‍ ആവശ്യപ്പെട്ടു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com