കനത്തമഴയില്‍ ജനവാസകേന്ദ്രത്തില്‍ ഇഴഞ്ഞെത്തി രണ്ട് രാജവെമ്പാലകള്‍; പിടികൂടുന്ന വീഡിയോ പുറത്ത് 

ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു രാജവെമ്പാലകളെ പിടികൂടി
കനത്തമഴയില്‍ ജനവാസകേന്ദ്രത്തില്‍ ഇഴഞ്ഞെത്തി രണ്ട് രാജവെമ്പാലകള്‍; പിടികൂടുന്ന വീഡിയോ പുറത്ത് 

ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് തലസ്ഥാനമായ ഡെറാഡൂണില്‍ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ടു രാജവെമ്പാലകളെ പിടികൂടി. ഉത്തരാഖണ്ഡില്‍ കനത്തമഴ തുടരുകയാണ്. ശക്തമായ മഴയില്‍ പാമ്പുകള്‍ മാളത്തില്‍ നിന്ന് പുറത്തിറങ്ങിയതാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നു.

ആകാശ് കുമാര്‍ വര്‍മ്മ ഐഎഫ്എസ് ട്വിറ്ററില്‍ പങ്കുവെച്ച വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്. ഡെറാഡൂണിന് സമീപമുളള ജമുന്‍വാലയില്‍ ജനവാസകേന്ദ്രത്തില്‍ കണ്ടെത്തിയ രാജവെമ്പാലയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എത്തി രക്ഷിക്കുന്നതാണ് വീഡിയോയില്‍ ഉളളത്. ഡെറാഡൂണില്‍ നിന്ന് തന്നെയാണ് മറ്റൊരു രാജവെമ്പാലയെയും പിടികൂടിയത്. 

മണ്‍സൂണ്‍ കാലത്ത് രാജവെമ്പാല പുറത്തിറങ്ങാനുളള സാധ്യത കൂടുതലാണ്. ജനവാസകേന്ദ്രങ്ങളിലേക്ക് ഇഴഞ്ഞുവരാനുളള സാധ്യത കൂടുതലായതിനാല്‍ ജാഗ്രത പാലിക്കണം. രാജവെമ്പാലയെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിക്കണം. അല്ലാതെ തല്ലിക്കൊല്ലാന്‍ ശ്രമിക്കരുതെന്നും ആകാശ് കുമാര്‍ വര്‍മ്മ മുന്നറിയിപ്പ് നല്‍കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com