കനത്തമഴയില്‍ രണ്ടു പാലങ്ങള്‍ ഒലിച്ചുപോയി; ഒറ്റപ്പെട്ട് 200 ഗ്രാമങ്ങള്‍ ( വീഡിയോ)

വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത പാലം ഒലിച്ചുപോയ സംഭവത്തില്‍ അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്
കനത്തമഴയില്‍ രണ്ടു പാലങ്ങള്‍ ഒലിച്ചുപോയി; ഒറ്റപ്പെട്ട് 200 ഗ്രാമങ്ങള്‍ ( വീഡിയോ)

ശ്രീനഗര്‍:  ജമ്മു കശ്മീരില്‍ കനത്തമഴയില്‍ പാലം ഒലിച്ചുപോയി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് പണിത പാലം ഒലിച്ചുപോയ സംഭവത്തില്‍ അഴിമതി ആരോപണം ഉയര്‍ന്നിട്ടുണ്ട്. നിലവാരമില്ലാത്ത സാമഗ്രികള്‍ ഉപയോഗിച്ച് പണിതത് കൊണ്ടാണ് പാലം തകര്‍ന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു. പാലം തകര്‍ന്നതോടെ 200 ഗ്രാമങ്ങള്‍ ഒറ്റപ്പെട്ടു.

ജമ്മു നഗരത്തിന് പുറത്തുളള ജീവന്‍ നഗര്‍ മേഖലയിലാണ് സംഭവം. കനത്തമഴയില്‍ ധ്രപ്‌നുല്ല നദിക്ക് കുറുകെ നിര്‍മ്മിച്ച പാലത്തിന്റെ ഒരു ഭാഗമാണ് ഒലിച്ചുപോയത്. രാവിലെ ഒന്‍പതരയോടെയാണ് നാടിനെ നടുക്കിയ സംഭവം ഉണ്ടായത്. വെളളത്തിന്റെ കുത്തൊഴുക്ക് താങ്ങാനാകാതെ പാലം തകര്‍ന്നുവീഴുകയായിരുന്നു. ഇതിന്റെ വീഡിയോ വ്യാപകമായാണ് പ്രചരിക്കുന്നത്.

ഈ സമയത്ത് പാലത്തില്‍ ആരും ഉണ്ടായിരുന്നില്ല. അതുകൊണ്ട് വന്‍ അപകടം ഒഴിവായി. പാലം തകര്‍ന്നതോടെ ഇരുപ്രദേശങ്ങളിലുളളവര്‍ കുടുങ്ങിപ്പോയി. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് പാലം പണിതത്. നിര്‍മ്മാണ സാമഗ്രികള്‍ക്ക് ഗുണനിലവാരം ഇല്ലാത്തതാണ് പാലം തകരാന്‍ കാരണമെന്ന് നാട്ടുകാര്‍ ആരോപിച്ചു. ജമ്മു കശ്മീരില്‍ ഏതാനും ദിവസമായി കനത്തമഴയാണ് അനുഭവപ്പെടുന്നത്. 

ബീഹാറിലും സമാനമായ സംഭവുണ്ടായി. അരാരിയയില്‍ ബക്ര നദിക്ക് കുറുകെയുളള പാലത്തിന്റെ ഒരു ഭാഗമാണ് തകര്‍ന്നത്. ഇന്നലെ രാത്രി കനത്തമഴയിലാണ് സംഭവം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com