3,000 രൂപയുടെ മദ്യത്തിന് ഓര്‍ഡര്‍ നല്‍കി; മൂന്ന് ഘട്ടമായി വ്യവസായിക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപ

3,000 രൂപയുടെ മദ്യത്തിന് ഓര്‍ഡര്‍ നല്‍കി; മൂന്ന് ഘട്ടമായി വ്യവസായിക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപ
3,000 രൂപയുടെ മദ്യത്തിന് ഓര്‍ഡര്‍ നല്‍കി; മൂന്ന് ഘട്ടമായി വ്യവസായിക്ക് നഷ്ടമായത് ഒന്നര ലക്ഷം രൂപ

മുംബൈ: ഓണ്‍ലൈന്‍ വഴി മദ്യത്തിന് ഓര്‍ഡര്‍ നല്‍കിയ വ്യവസായിക്ക് 1.6 ലക്ഷം രൂപ നഷ്ടമായതായി പരാതി. അക്കൗണ്ടില്‍ നിന്ന് മൂന്ന് തവണയായി പണം നഷ്ടമായതായും പരാതിയില്‍ പറയുന്നു. 

മുംബൈയിലെ ചാന്‍ഡിവലി സ്വദേശിയായ വ്യവസായി ശശികാന്ത് വിശ്വകര്‍മയാണ് പണം നഷ്ടമായെന്ന് കാണിച്ച് പൊലീസില്‍ പരാതി നല്‍കിയത്. സുഹൃത്തിന്റെ വീട്ടില്‍ വച്ച് നടത്തുന്ന ആഘോഷ പാര്‍ട്ടിക്കായി ഓണ്‍ലൈന്‍ വഴി ഓഗസ്റ്റ് 23നാണ് മദ്യം ഓര്‍ഡര്‍ ചെയ്തത്. 3,000 രൂപയുടെ മദ്യമാണ് ആവശ്യപ്പെട്ടത്. 

സ്റ്റാര്‍ വൈന്‍ എന്ന കമ്പനിയുടെ നമ്പറില്‍ വിളിച്ചാണ് ശശികാന്ത് മദ്യത്തിന് ഓര്‍ഡര്‍ നല്‍കിയത്. മറുതലയ്ക്ക് ഫോണ്‍ എടുത്ത ആള്‍ ഓണ്‍ലൈനായി പണം അടയ്ക്കാന്‍ അവശ്യപ്പെട്ടു. ഇതിന്റെ ഭാഗമായി ക്രെഡിറ്റ് കാര്‍ഡ് വിവരങ്ങളും ഒടിപി നമ്പറും അയക്കാനും ആവശ്യപ്പെട്ട്. ശശികാന്ത് ഇതെല്ലാം നല്‍കി. 

ഒടിപി പങ്കുവച്ചതിന് പിന്നാലെ അക്കൗണ്ടില്‍ നിന്ന് ആദ്യം 61,000 രൂപ പിന്‍വലിച്ചതായി കാണിച്ച് സന്ദേശം വന്നു. പിന്നാലെ ആദ്യ വിളിച്ചയാള്‍ ശശികാന്തിന് തിരിച്ച് വിളിച്ച് പണം വന്നിട്ടില്ലെന്നും എന്തോ സാങ്കേതിക തകരാര്‍ സംഭവിച്ചെന്നും പറഞ്ഞ് ബാങ്കിലെ അക്കൗണ്ട് നമ്പര്‍ ആവശ്യപ്പെട്ടു. അക്കൗണ്ട് നമ്പറും ശശികാന്ത് കൈമാറി. ഇതിന് പിന്നാലെ 40,000, 61,000 രൂപ പിന്നെയും അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ചതായി കാണിച്ച് സന്ദേശമെത്തി.

പൊവായ് പൊലീസ് സ്റ്റേഷനിലാണ് ശശികാന്ത് പരാതി നല്‍തിയത്. ഓര്‍ഡറിനായി വിളിച്ച നമ്പറും ഇയാള്‍ പൊലീസിന് കൈമാറിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com