ഉത്തരേന്ത്യയിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ് : ഉത്തരാഖണ്ഡില്‍ ഓറഞ്ച് അലര്‍ട്ട്

തവി ഉള്‍പ്പെടെയുള്ള നദികളില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ ഒലിച്ചുപോയി
ഉത്തരേന്ത്യയിൽ മഴ കനക്കുമെന്ന് മുന്നറിയിപ്പ് : ഉത്തരാഖണ്ഡില്‍ ഓറഞ്ച് അലര്‍ട്ട്

ന്യൂഡല്‍ഹി: രാജ്യത്ത് കാലവർഷം വീണ്ടും സജീവമാകുന്നു. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ അടുത്ത നാല് ദിവസം കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഓഗസ്റ്റ് 27 ,28 തിയതികളില്‍ ഉത്തരാഖണ്ഡില്‍ ഓറഞ്ച് അലര്‍ട്ടും അടുത്ത രണ്ട് ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. 

ഉത്തര്‍പ്രദേശില്‍ ഓഗസ്റ്റ് 28നും രാജസ്ഥാനില്‍ ഓഗസ്റ്റ് 29,30 തിയതികളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജമ്മുകാശ്മീർ- ഓഗസ്റ്റ് 27, ഹിമാചല്‍ പ്രദേശ് ഓഗസ്റ്റ്- 27,28, ഉത്തര്‍പ്രദേശ് -ഓഗസ്റ്റ് 27,29,30, രാജസ്ഥാന്‍- ഓഗസ്റ്റ് 27,28 പഞ്ചാബ്- ഓഗസ്റ്റ് 27,28, ഹരിയാണ, ഡല്‍ഹി ഓഗസ്റ്റ്- 27-29, രാജസ്ഥാന്‍- ഓഗസ്റ്റ് 29-30 എന്നീ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.  

 ജമ്മുകശ്മീരില്‍ കഴിഞ്ഞ കുറച്ചുദിവസമായി ശക്തമായ മഴ തുടരുകയാണ്. തവി ഉള്‍പ്പെടെയുള്ള നദികളില്‍ വെള്ളപ്പൊക്കമുണ്ടായതിനെ തുടര്‍ന്ന് നിരവധി വീടുകള്‍ ഒലിച്ചുപോയി. റിയാസി ജില്ലയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാല് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടു. വെള്ളം കയറിയതിനെ തുടർന്ന് ദേസീയപാതകളിൽ ​ഗതാ​ഗതം തടസ്സപ്പെട്ടു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com