660 കേന്ദ്രങ്ങൾ, 10 ലക്ഷത്തോളം മാസ്ക്, 6600 ലിറ്റർ ഹാൻഡ് സാനിറ്റൈസർ; നീറ്റ്, ജെഇഇ പരീക്ഷകളുടെ ക്രമീകരണം പൂർത്തിയായി 

പ്രതിഷേധങ്ങൾക്ക് ഇടയിലും മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്, എൻജിനീയറിം​ഗ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവയുമായി മുന്നോട്ടുപോകാൻ കേന്ദ്രസർക്കാർ തീരുമാനം
660 കേന്ദ്രങ്ങൾ, 10 ലക്ഷത്തോളം മാസ്ക്, 6600 ലിറ്റർ ഹാൻഡ് സാനിറ്റൈസർ; നീറ്റ്, ജെഇഇ പരീക്ഷകളുടെ ക്രമീകരണം പൂർത്തിയായി 

ന്യൂഡല്‍ഹി: പ്രതിഷേധങ്ങൾക്ക് ഇടയിലും മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ്, എൻജിനീയറിം​ഗ് പ്രവേശന പരീക്ഷയായ ജെഇഇ എന്നിവയുമായി മുന്നോട്ടുപോകാൻ കേന്ദ്രസർക്കാർ തീരുമാനം. ഇരു പരീക്ഷകൾക്കുമുളള ക്രമീകരണങ്ങൾ പൂർത്തിയായി.

സെപ്റ്റംബര്‍ ഒന്ന് മുതല്‍ ആറ് വരെയാണ് നീറ്റ്, ജെഇഇ പരീക്ഷകള്‍. രണ്ട് പരീക്ഷകള്‍ക്കുമായി 660 കേന്ദ്രങ്ങളാണ് ഉള്ളത്. 10 ലക്ഷത്തോളം മാസ്‌ക്, 20 ലക്ഷത്തോളം ഗ്ലൗസ്, 6600 ലിറ്റര്‍ ഹാൻഡ് സാനിറ്റൈസര്‍, 1300 ല്‍ അധികം തെര്‍മല്‍ സ്‌കാനറുകള്‍ തുടങ്ങിയ സജ്ജമാക്കാനും തീരുമാനിച്ചിട്ടുണ്ട്. 3300 ശുചീകരണ തൊഴിലാളികളെയും സജ്ജീകരിച്ചിട്ടുണ്ട്. പരീക്ഷ നടത്തിപ്പിനായി മാത്രം 13 കോടി രൂപയാണ് വകമാറ്റുന്നത്. 

പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം പരീക്ഷ മാറ്റിവയ്ക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയിരുന്നു. എന്നാല്‍ പരീക്ഷ നടത്താനുള്ള തീരുമാനവുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോകുകയായിരുന്നു. ദീപാവലിയ്ക്ക് ശേഷം പരീക്ഷ നടത്തിയാല്‍ ഒരു സെമസ്റ്റർ നഷ്ടമാകുമെന്നായിരുന്നു സര്‍ക്കാര്‍ വാദം.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com