44 വര്‍ഷത്തിനിടയിലെ റെക്കോര്‍ഡ് മഴ; ഓഗസ്റ്റില്‍ ലഭിച്ചത് 25 ശതമാനം അധികം, സെപ്റ്റംബറില്‍ മണ്‍സൂണ്‍ ദുര്‍ബലമാവും

ന്യൂഡല്‍ഹി: രാജ്യത്ത് ഈ ഓഗസ്റ്റില്‍ ലഭിച്ചത് 1976നു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന മഴയെന്ന് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകള്‍. പതിവിലും 25 ശതമാനം അധികം മഴയാണ് ഈ മാസം ലഭിച്ചത്.

ജൂലൈയില്‍ പ്രതീക്ഷിച്ചതിനേക്കാള്‍ പത്തു ശതമാനം കുറവു മഴയാണ് ലഭിച്ചത്. ഇതിനു പിന്നാലെയാണ് ഓഗസ്റ്റിലെ റെക്കോര്‍ഡ് മഴ. നാല്‍പ്പത്തിനാലു വര്‍ഷത്തിനിടയിലെ റെക്കോഡ് ആണ് ഇതെന്ന് കാലാവസ്ഥാ വകുപ്പ് പറഞ്ഞു. സെപ്റ്റംബറില്‍ മഴ കുറയുമെന്നാണ് പ്രവചനം.

മണ്‍സൂണുമായി ബന്ധപ്പെട്ട് ഇത്തവണത്തെ പ്രവചനം ഇതുവരെ ശരിയായിട്ടുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ഓഗസ്റ്റ് ഒന്നു മുതല്‍ 28 വരെ 296.2 മില്ലിമീറ്റര്‍ മഴയാണ് ലഭിച്ചത്. ഓഗസ്റ്റിലെ പതിവു ശരാശരി 237.2 മില്ലിമീറ്റര്‍ ആണ്. 25 ശതമാനമാണ് ഈ ഓഗസ്റ്റില്‍ ലഭിച്ച അധിക മഴ.

ഇതിനു മുമ്പ് 1976ലാണ് ഇതേ അളവില്‍ മഴ ലഭിച്ചിട്ടുള്ളത്. അന്ന് ശരാശരിയേക്കാള്‍ 28.4 ശതമാനം മഴയാണ് അധികമായി ലഭിച്ചത്. 1926ല്‍ ആണ് ഓഗസ്റ്റില്‍ ഏറ്റവുമധികം മഴ ലഭിച്ചിട്ടുള്ളത്. അന്ന് 33 ശതമാനം അധികമഴയാണ് പെയ്തത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com