പെണ്‍വീട്ടുകാര്‍ വിവാഹ ആലോചന നിരസിച്ചു; 7 വയസുകാരനായ സഹോദരനെ മുക്കിക്കൊന്ന് യുവാവിന്റെ പ്രതികാരം; അറസ്റ്റ്

കുട്ടിയെ ഫ്ലൈ ഓവറിനടിയിലെത്തിച്ച് വെള്ളമുള്ള കുഴിയില്‍ മുക്കിക്കൊല്ലുകയായിരുന്നു
പെണ്‍വീട്ടുകാര്‍ വിവാഹ ആലോചന നിരസിച്ചു; 7 വയസുകാരനായ സഹോദരനെ മുക്കിക്കൊന്ന് യുവാവിന്റെ പ്രതികാരം; അറസ്റ്റ്

നോയിഡ: പെണ്‍കുട്ടിയെ വിവാഹം ചെയ്തുതരണമെന്ന അഭ്യര്‍ത്ഥന കുടുംബം നിരസിച്ചതിനെ തുടര്‍ന്ന് 24 കാരന്‍ പെണ്‍കുട്ടിയുടെ സഹോദരനെ കൊലപ്പെടുത്തി. 7 വയസുകാരനെയാണ് കൊന്നത്. ഉത്തര്‍പ്രദേശിലെ നോയിഡയിലാണ് സംഭവം. 

കുട്ടിയുടെ മൃതദേഹം സമീപത്തെ ഫ്ലൈ  ഓവറിന് സമീപമുള്ള  കുഴിയില്‍ കണ്ടെത്തുകയായിരുന്നു. പ്രതിയെ തിരിച്ചറിഞ്ഞതിന് പിന്നാലെ കുടുംബം പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിന് പിന്നാലെ എഫ്‌ഐആറിന്റെ അടിസ്ഥാനത്തില്‍ അന്വേഷണം ആരംഭിക്കുകയായിരുന്നു.

പ്രതി ബാബുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടിയുമായുള്ള വിവാഹത്തിന് വീട്ടുകാര്‍ അനുമതി നല്‍കാത്തതില്‍ ഇയാള്‍ പ്രകോപിതനായിരുന്നതായി കുട്ടിയുടെ മാതാവ് പറഞ്ഞതായി പൊലീസ് പറഞ്ഞു. സംഭവത്തിന് പിന്നാലെ ബാബു ഒളിവിലായിരുന്നെന്നും പൊലീസ് പറഞ്ഞു.

കുട്ടിയെ ഫ്ലൈ ഓവറിനടിയിലെത്തിച്ച് വെള്ളമുള്ള കുഴിയില്‍ മുക്കിക്കൊല്ലുകയായിരുന്നു. മരിച്ചെന്നുറപ്പുവരുത്തിയ ശേഷം മൃതദേഹം അവിടെ ഉപേക്ഷിക്കുകയായിരുന്നു.വിവാഹാലോചനയുമായി ബന്ധപ്പെട്ടുണ്ടായ സംഭവങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. ബാബു പശ്ചിമബംഗാള്‍ സ്വദേശിയാണ്. പ്രതിക്കെതിരെ ഐപിസി 302 വകുപ്പ് പ്രകാരം കൊലപാതകം,ഐപിസി 201 തെളിവുകള്‍ നശിപ്പിക്കല്‍ തുടങ്ങിയ വകുപ്പുപ്രകാരം കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രതിയെ ജയിലില്‍ അടച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com