മൂന്ന് വയസ്സുകാരിയെ മാതാപിതാക്കള്‍ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു, ബൈക്കും മൊബൈല്‍ ഫോണും വാങ്ങി; കണ്ണില്ലാത്ത ക്രൂരത 

കുഞ്ഞിനെ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് 50,000രൂപയുടെ ബൈക്കും 15,000രൂപയുടെ മൊബൈല്‍ ഫോണും പിതാവ് വാങ്ങി
മൂന്ന് വയസ്സുകാരിയെ മാതാപിതാക്കള്‍ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു, ബൈക്കും മൊബൈല്‍ ഫോണും വാങ്ങി; കണ്ണില്ലാത്ത ക്രൂരത 

ബംഗളൂരു: ഒരു ലക്ഷ രൂപയ്ക്ക് മാതാപിതാക്കള്‍ വിറ്റ മൂന്ന് വയസ്സുകാരിയെ മോചിപ്പിച്ചു. കര്‍ണാടക ശിശു ക്ഷേമ വകുപ്പാണ് കുട്ടിയെ മോചിപ്പിച്ചത്. ചിക്കബല്ലപൂര്‍ ജില്ലയിലെ തിനക്കല്‍ സ്വദേശികളായ ദമ്പതികളാണ് ബംഗളൂര്‍ സ്വദേശികള്‍ക്ക് മകളെ വിറ്റത്. 

കുഞ്ഞ് ജനിച്ചപ്പോള്‍ തന്നെ ഇവര്‍ മകളെ വില്‍ക്കാന്‍ ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ആശുപത്രി അധികൃതരുടെ ഇടപെടല്‍ കാരണം വില്‍പന നടക്കാതായി. ഇതറിഞ്ഞ മക്കളില്ലാത്ത ബംഗളൂര്‍ സ്വദേശി, ദമ്പതികളെ സമീപിക്കുകയായിരുന്നു. ഇരുവര്‍ക്കുമിടയിലുണ്ടായ കരാര്‍ അനുസരിച്ച് കുട്ടിയെ ഒരു ലക്ഷം രൂപയ്ക്ക് വിറ്റു. 

കുഞ്ഞിനെ വിറ്റ് കിട്ടിയ പണം ഉപയോഗിച്ച് 50,000രൂപയുടെ ബൈക്കും 15,000രൂപയുടെ മൊബൈല്‍ ഫോണും പിതാവ് വാങ്ങി. യുവാവിന്റെ മാറ്റങ്ങള്‍ ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് മകള്‍ വീട്ടിലില്ലെന്ന് കണ്ടെത്തിയത്. ഇവര്‍ വിവരമറിയിച്ചതിനുസരിച്ച് ശിശുക്ഷേമ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com