സിനിമാ നിര്‍മ്മാതാവിന്റെ വീട്ടില്‍ നിന്ന് ഐ ഫോണ്‍ മോഷ്ടിച്ചു; യുവാവിനെ വളഞ്ഞിട്ട് അക്രമിച്ചു; തല മൊട്ടയടിച്ചു

യുവാവ്​ കുറ്റം നിഷേധിച്ചു. പിറ്റേദിവസം വീണ്ടും വിളിച്ചു വരുത്തി. മണിക്കൂറുകളോളം പിടിച്ചുവച്ച്​ മർദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്​തു
സിനിമാ നിര്‍മ്മാതാവിന്റെ വീട്ടില്‍ നിന്ന് ഐ ഫോണ്‍ മോഷ്ടിച്ചു; യുവാവിനെ വളഞ്ഞിട്ട് അക്രമിച്ചു; തല മൊട്ടയടിച്ചു


ഹൈദരാബാദ്​: മൊബൈൽ ഫോൺ മോഷ്​ടിച്ചുവെന്ന്​ ആരോപിച്ച്​ 20 കാരനെ തെലുഗു സിനിമ നിർമാതാവിൻെറ വീട്ടിൽ വച്ച് ക്രൂരമായി പീഡിപ്പിച്ച്​ തല മൊട്ടയടിച്ചു. യുവാവിൻെറ പരാതിയിൽ നിർമാതാവും ബിഗ്​ബോസ്​ തെലുഗു മത്സരാർഥിയുമായിരുന്ന നൂതൻ നായിഡുവിൻെറ ഭാര്യക്കും ഏഴു പേർക്കുമെതിരെ കേസ്​ എടുത്തു​.

തറയിൽ കിടക്കുന്ന യുവാവിനെ യുവതിയും മറ്റുള്ളവരും വടികൊണ്ട്​ തല്ലുന്നത്​ സി.സി.ടി.വി ദൃശ്യങ്ങളിലൂടെ വ്യക്തമാണ്​. നായിഡുവിൻെറ ഭാര്യ പ്രിയ മാധുരിയുടെ കാലിൽ വീണ്​ 20കാരൻ ദയക്കായി യാചിക്കുന്നുണ്ടായിരുന്നു.ശേഷം സംഭവങ്ങൾ പൊലീസ്​ സ്​റ്റേഷനിലെത്തി റി​േപാർട്ട്​ ചെയ്യുകയായിരുന്നു. കൊലപാതക ശ്രമത്തിനും എസ്​.സി/എസ്​.ടി സംരക്ഷണ നിയമ പ്രകാരവുമാണ്​ പ്രതികൾക്കെതിരെ കേസ്​ ചാർജ്​ ചെയ്​തിരിക്കു​ന്നത്​.

ഫെബ്രുവരി മുതൽ ആഗസ്​റ്റ്​ ഒന്ന്​ വരെയാണ്​ യുവാവ്​ നായിഡുവിൻെറ വീട്ടിൽ ജോലി ചെയ്​തിരുന്നത്​. പ്രിയ മാധുരിയുടെ ​ആപ്പിൾ ഐ ഫോൺ മോഷ്​ടിച്ചുവെന്ന്​ ആരോപിച്ച്​​ ആഗസ്​റ്റ്​ 27ന്​ യുവാവിനെ അവർ വിളിച്ചു വരുത്തി.

എന്നാൽ യുവാവ്​ കുറ്റം നിഷേധിച്ചു. പിറ്റേദിവസം വീണ്ടും വിളിച്ചു വരുത്തി. മണിക്കൂറുകളോളം പിടിച്ചുവച്ച്​ മർദ്ദിക്കുകയും തല മൊട്ടയടിക്കുകയും ചെയ്​തു. ഇക്കാര്യം പുറത്ത്​ പറയരുതെന്ന്​ ഭീഷണിപ്പെടുത്തിയാണ്​ വിട്ടയച്ചത്​.

നേരത്തെ ഭരണകക്ഷിയായ വൈഎസ്​ആർ കോൺഗ്രസ്​ എംഎൽഎയുടെ നിർദേശാനുസരണം രണ്ട്​ പൊലീസുകാർ ദലിത്​ യുവാവിൻെറ തല മുണ്ഡനം ചെയ്യുകയും മീശ വടിക്കുകയും ചെയ്​ത സംഭവം വിവാദമായിരുന്നു.

പിന്നാക്ക സമുദായക്കാർക്കെതിരായ അതിക്രമങ്ങൾ കൂടിവരുന്ന സാഹചര്യത്തിൽ മുഖംനോക്കാതെ നടപടിയെടുക്കുമെന്ന്​ മുഖ്യമന്ത്രി വൈ.എസ്​. ജഗൻമോഹൻ ​റെഡ്ഡി അറിയിച്ചിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com