ഒളിച്ചുകളിക്കുന്നതിനിടെ 8 വയസുകാരിയെ ആറ് കുട്ടികള്‍ ചേര്‍ന്നു ബലാത്സംഗം ചെയ്തു; രണ്ടുപേര്‍ക്ക് കോവിഡ്; അറസ്റ്റ്

പതിവുപോലെ പെണ്‍കുട്ടിയെ ഒളിച്ചുകളിക്കാന്‍ കൂട്ടിക്കൊണ്ടുപോയ ആണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി
ഒളിച്ചുകളിക്കുന്നതിനിടെ 8 വയസുകാരിയെ ആറ് കുട്ടികള്‍ ചേര്‍ന്നു ബലാത്സംഗം ചെയ്തു; രണ്ടുപേര്‍ക്ക് കോവിഡ്; അറസ്റ്റ്

അഗര്‍ത്തല: ആറ് ആണ്‍കുട്ടികള്‍ ചേര്‍ന്ന് എട്ട് വയസ്സുകാരിയെ ബലാത്സംഗം ചെയ്തതായി പരാതി. വെസ്റ്റ് ത്രിപുരയിലെ തബാരിയയില്‍ താമസിക്കുന്ന പെണ്‍കുട്ടിയാണ് പീഡനത്തിനിരയായത്. സംഭവത്തില്‍ ആറ് പേരെയും അറസ്റ്റ് ചെയ്തതായും പൊലീസ് പറഞ്ഞു.

വെള്ളിയാഴ്ചയായിരുന്നു കേസിനാസ്പദമായ സംഭവം. പ്രതികളെല്ലാം പെണ്‍കുട്ടിയുടെ വീടിന് സമീപത്തുള്ളവരാണ്. പതിവുപോലെ പെണ്‍കുട്ടിയെ ഒളിച്ചുകളിക്കാന്‍ കൂട്ടിക്കൊണ്ടുപോയ ആണ്‍കുട്ടികള്‍ ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. വീട്ടില്‍ തിരിച്ചെത്തിയ പെണ്‍കുട്ടി സംഭവം മാതാപിതാക്കളോട് വിവരിച്ചതോടെ ഇവര്‍ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

അറസ്റ്റ് ചെയ്ത പ്രതികളില്‍ നാല് പേരെ ജുവനൈല്‍ ഹോമിലേക്ക് മാറ്റിയതായി പോലീസ് അറിയിച്ചു. 12 വയസ്സ് പ്രായമുള്ള രണ്ട് ആണ്‍കുട്ടികള്‍ക്ക് കോവിഡ് പോസിറ്റീവായതിനാല്‍ ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഒരാള്‍ ഒളിവിലാണ്. ഒളിവില്‍പോയ ഒരാള്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് പറഞ്ഞു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com