ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വോട്ടെടുപ്പ് തുടങ്ങി ; ക്യൂ നിന്ന് വോട്ടുചെയ്ത് കേന്ദ്രമന്ത്രി

രാജ്യം ഉറ്റുനോക്കിയ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍, പൊതുതെരഞ്ഞെടുപ്പിന് സമാനമായ വാശിയേറിയ പ്രചാരണമാണ് നടന്നത്
ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ വോട്ടെടുപ്പ് തുടങ്ങി ; ക്യൂ നിന്ന് വോട്ടുചെയ്ത് കേന്ദ്രമന്ത്രി

ഹൈദരാബാദ് : ഹൈദരാബാദ് മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് ആരംഭിച്ചു. നഗരസഭയുടെ 150 വാര്‍ഡുകളിലായി 1122 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. 24 അസംബ്ലി മണ്ഡലങ്ങള്‍ ചേരുന്നതാണ് നഗരസഭാ പ്രദേശം. 74.67 ലക്ഷം വോട്ടര്‍മാര്‍ ഇവിടെയുണ്ട്.

കേന്ദ്ര ആഭ്യന്തര സഹമന്ത്രി ജി കിഷന്‍ റെഡ്ഡി രാവിലെ തന്നെ വോട്ടു രേഖപ്പെടുത്തി. കച്ചിഗുഡയിലെ ദീക്ഷാ മോഡല്‍ സ്‌കൂളിലായിരുന്നു മന്ത്രിക്ക് വോട്ട്. തെരഞ്ഞെടുപ്പിന്റെ ഫലം നാലിന് പ്രഖ്യാപിക്കും. വോട്ടെടുപ്പിന്റെ പശ്ചാത്തലത്തില്‍ അരലക്ഷം പൊലീസുകാരെയാണ് നഗരത്തില്‍ വിന്യസിച്ചിരിക്കുന്നത്.

രാജ്യം ഉറ്റുനോക്കിയ മുനിസിപ്പല്‍ തെരഞ്ഞെടുപ്പില്‍, പൊതുതെരഞ്ഞെടുപ്പിന് സമാനമായ വാശിയേറിയ പ്രചാരണമാണ് നടന്നത്. ബിജെപിക്ക് വേണ്ടി ദേശീയ പ്രസിഡന്റ് ജെ പി നഡ്ഡ, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ, വിവിധ കേന്ദ്രമന്ത്രിമാര്‍ തുടങ്ങിയവര്‍ രംഗത്തിറങ്ങി. 

കോണ്‍ഗ്രസിന്റെ പ്രചാരണത്തിന് പാര്‍ട്ടിയുടെ തെലങ്കാന അധ്യക്ഷന്‍ എന്‍ ഉത്തംകുമാര്‍ റെഡ്ഡി നേതൃത്വം നല്‍കി. തെലങ്കാന മുഖ്യമന്ത്രിയും ടിആര്‍എസ് അധ്യക്ഷനുമായ കെ.ചന്ദ്രശേഖര റാവു, എഐഎംഐഎം അധ്യക്ഷന്‍ അസദുദ്ദീന്‍ ഉവൈസി എന്നിവരും പാര്‍ട്ടികളുടെ പ്രചാരണം നയിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com