വാദം നടക്കുന്നതിനിടെ ഷര്‍ട്ട് ഇടാതെ സ്‌ക്രീനില്‍; ചൊടിച്ച് കോടതി

വാദം നടക്കുന്നതിനിടെ ഷര്‍ട്ട് ഇടാതെ സ്‌ക്രീനില്‍; ചൊടിച്ച് കോടതി
വാദം നടക്കുന്നതിനിടെ ഷര്‍ട്ട് ഇടാതെ സ്‌ക്രീനില്‍; ചൊടിച്ച് കോടതി

ന്യൂഡല്‍ഹി: വിഡിയോ കോണ്‍ഫറന്‍സ് വഴി വാദം കേള്‍ക്കുന്നതിനിടെ ഷര്‍ട്ട് ഇടാതെ ഒരാള്‍ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതില്‍ അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി. വിഡിയോ കോണ്‍ഫറന്‍സിങ് വഴി വാദം തുടങ്ങി ഏഴോ എട്ടോ മാസം പിന്നിട്ടിട്ടും ഇത്തരത്തില്‍ സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നതില്‍ ജസ്റ്റിസുമാരായ എല്‍ നാഗേശ്വര്‍ റാവു, ഹേമന്ദ് ഗുപ്ത എന്നിവര്‍ അതൃപ്തി രേഖപ്പെടുത്തി.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവാന്‍ തുടങ്ങിയപ്പോഴാണ് സുപ്രീം കോടതി നേരിട്ടുള്ള വാദം കേള്‍ക്കല്‍ അവസാനിപ്പിച്ച് വിര്‍ച്വലിലേക്കു മാറിയത്. എന്നാല്‍ വിര്‍ച്വല്‍ ഹിയറിങ്ങിനിടെ അഭിഭാഷകരുടെ ഭാഗത്തുനിന്ന് അച്ചടക്കമില്ലാത്ത പെരുമാറ്റം ഉണ്ടാവുന്നതില്‍ ജ്ഡ്ജിമാര്‍ തുടര്‍ച്ചയായി അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നു.

ഇക്കഴിഞ്ഞ ഒക്ടോബര്‍ 26ന് അഭിഭാഷകന്‍ ഷര്‍ട്ട് ഇടാതെ സ്‌ക്രീനില്‍ പ്രത്യക്ഷപ്പെട്ടതിനെ ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് വിമര്‍ശിച്ചു. 'ആരോടും കടുത്തു പറയാന്‍ എനിക്കിഷ്ടമല്ല, എന്നാല്‍ നിങ്ങള്‍ കുറെക്കൂടി ശ്രദ്ധിക്കണം' എന്നായിരുന്നു ജസ്റ്റിസ് ചന്ദ്രചൂഡിന്റെ പ്രതികരണം. 

ജൂണ്‍ മാസത്തില്‍ വാദത്തിനിടെ അഭിഭാഷകന്‍ ടീ ഷര്‍ട്ട് ധരിച്ച് കിടക്കയില്‍ കിടന്ന് സ്‌ക്രീനില്‍ എത്തിയത് കോടതിയെ ചൊടിപ്പിച്ചു. മിനിമം മര്യാദ കാണിക്കണമെന്ന താക്കീതോടെയാണ് അഭിഭാഷകനെ കോടതി 'സ്വീകരിച്ചത്'.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com