അറബിക്കടലിൽ തകർന്ന് വീണ മിഗ് യുദ്ധ വിമാനത്തി​ൻറെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി; നാല് ദിവസം പിന്നിട്ടിട്ടും പൈലറ്റിനെ കണ്ടെത്താനായില്ല 

പൈ​ല​റ്റ് വി​മാ​ന​ത്തി​ൽ നി​ന്ന് ഇ​ജ​ക്ട് ചെ​യ്ത് പു​റ​ത്തേ​ക്ക് ചാ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ
അറബിക്കടലിൽ തകർന്ന് വീണ മിഗ് യുദ്ധ വിമാനത്തി​ൻറെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി; നാല് ദിവസം പിന്നിട്ടിട്ടും പൈലറ്റിനെ കണ്ടെത്താനായില്ല 

ന്യൂ​ഡ​ൽ​ഹി: പരിശീലനത്തിനിടെ അറബിക്കടലിൽ തകർന്ന് വീണ മിഗ് 29-കെ യുദ്ധ വിമാനത്തി​ൻറെ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി. നാ​ല് ദി​വ​സ​ത്തെ തി​ര​ച്ചി​ലി​ന് ശേ​ഷ​മാ​ണ് വി​മാ​ന​ത്തി​ൻറെ ആ​ദ്യ അ​വ​ശി​ഷ്ട​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്. അ​പ​ക​ട​ത്തി​ൽ കാ​ണാ​താ​യ വ്യോ​മ​സേ​ന പൈ​ല​റ്റ് ക​മാ​ൻ​ഡ​ർ നി​ഷാ​ന്ത് സിം​ഗി​നാ​യി തി​ര​ച്ചി​ൽ ഇപ്പോഴും ഊ​ർ​ജി​ത​മാ​യി തു​ട​രു​ക​യാ​ണ്. 

ഐ​എ​ൻ​എ​സ് വി​ക്ര​മാ​ദി​ത്യ​യി​ൽ നി​ന്ന് പ​റ​യു​ന്ന​ യു​ദ്ധ​വി​മാ​നം ത​ക​ർ​ന്നു​വീ​ഴു​ന്ന​തി​ന് തൊ​ട്ടു​മു​ന്പ് നി​ഷാ​ന്ത് സിം​ഗ് വി​മാ​ന​ത്തി​ൽ നി​ന്ന് ഇ​ജ​ക്ട് ചെ​യ്ത് പു​റ​ത്തേ​ക്ക് ചാ​ടി​യി​ട്ടു​ണ്ടെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ഇപ്പോൾ ക​ണ്ടെ​ത്തി​യ അ​വ​ശി​ഷ്ട​ങ്ങ​ളി​ൽ നി​ഷാ​ന്തി​ൻറെ ഇ​ജ​ക്ഷ​ൻ സീ​റ്റി​ല്ലെ​ണ് നാ​വി​ക​സേ​ന​യി​ലെ വി​ദ​ഗ്ധ​ർ വ്യ​ക്ത​മാ​ക്കി.

വി​മാ​ന അ​വ​ശി​ഷ്ട​ങ്ങ​ൾ ല​ഭി​ച്ച മേ​ഖ​ല​യി​ൽ കൂ​ടു​ത​ൽ യു​ദ്ധ​ക​പ്പ​ലു​ക​ളും ഹെ​ലി​കോ​പ്റ്റ​റും എ​ത്തി​ച്ചാ​ണ് തി​ര​ച്ചി​ൽ പു​രോ​ഗ​മി​ക്കു​ന്ന​ത്. രണ്ട് പൈലറ്റുമാരാണ് വിമാനത്തിലുണ്ടായിരുന്നത്. ട്രെ​യ്നി​യാ​യ ര​ണ്ടാം പൈ​ല​റ്റ് പ​രി​ക്കു​ക​ളോ​ടെ ര​ക്ഷ​പ്പെ​ട്ടി​രു​ന്നു. വ്യാഴാഴ്ച വൈകീട്ടോടെയാണ് അപകടമുണ്ടായത്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com