അനാവശ്യമായി ആരും വീടിന് പുറത്തിറങ്ങരുത്; മുന്നറിയിപ്പുമായി തിരുവനന്തപുരം ജില്ലാ കലക്ടര്‍; 48 മണിക്കൂര്‍ അതിജാഗ്രത വേണം

കലക്ടേററ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങി. നമ്പര്‍ 1077
അനാവശ്യമായി ആരും വീടിന് പുറത്തിറങ്ങരുത്; മുന്നറിയിപ്പുമായി തിരുവനന്തപുരം ജില്ലാ കലക്ടര്‍; 48 മണിക്കൂര്‍ അതിജാഗ്രത വേണം

തിരുവനന്തപുരം:  ബുറേവി ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ അടുത്ത 48 മണിക്കൂറില്‍ ആരും തിരുവനന്തപുരം ജില്ലയില്‍ അനാവശ്യമായി വീടിന് പുറത്തിറങ്ങരുതെന്ന് ജില്ലാ ഭരണകൂടം. ഇനിയൊരറിയിപ്പും ഉണ്ടാകും വരെ കടലിലോ ജലാശയങ്ങളിലോ ഇറങ്ങരുത്.കലക്ടേററ്റില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുടങ്ങി. നമ്പര്‍ 1077.

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട 'ബുേറവി' ചുഴലിക്കാറ്റ് കേരളത്തിലൂടെ കടന്ന് പോകുമെന്നും ഇതിന്റെ സ്വാധീനം മൂലം കേരളത്തില്‍ അതിതീവ്ര മഴക്കും ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. വ്യാഴാഴ്ച തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ എന്നീ  ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് 'റെഡ്' അലേര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 204.5 mm ല്‍ കൂടുതല്‍ മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്. 

ചൊവ്വാഴ്ച തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട, ഇടുക്കി എന്നീ ജില്ലകളിലും, ബുധനാഴ്ച കോട്ടയം, ഇടുക്കി, എറണാകുളം  എന്നീ ജില്ലകളിലും, 2020 ഡിസംബര്‍ 4 ന് തിരുവനന്തപുരം  , കൊല്ലം, പത്തനംതിട്ട, കോട്ടയം,  ആലപ്പുഴ, എറണാകുളം, ഇടുക്കി   എന്നീ  ജില്ലകളിലും  കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഒറ്റപ്പെട്ടയിടങ്ങളില്‍ 24 മണിക്കൂറില്‍ 115.6 mm മുതല്‍ 204.4 mm വരെയും  മഴ ലഭിക്കാനുള്ള സാധ്യതയാണ് പ്രവചിക്കുന്നത്.

ചൊവ്വാഴ്ച ആലപ്പുഴ, കോട്ടയം, എറണാകുളം എന്നീ  ജില്ലകളിലും 2020 ഡിസംബര്‍ 3 ,4 എന്നീ തീയതികളില്‍ തൃശൂര്‍, പാലക്കാട്  എന്നീ  ജില്ലകളിലും ഡിസംബര്‍ 5  ന് തിരുവനന്തപുരം,കൊല്ലം ,പത്തനംതിട്ട,ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി  എന്നീ  ജില്ലകളിലും കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com