അച്ഛന്റെ വിവാഹമോചന അപേക്ഷ നിരസിച്ചു, കൂട്ടുകാരുടെ പരിഹാസം; ഭക്ഷണം ചോദിച്ചെത്തി, 17കാരന്‍ അമ്മയെ കുത്തിക്കൊന്നു

 അച്ഛന്റെ വിവാഹമോചന അപേക്ഷ നിരസിച്ചതില്‍ കുപിതനായ മൂത്ത മകന്‍ അമ്മയെ കുത്തിക്കൊന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി:  അച്ഛന്റെ വിവാഹമോചന അപേക്ഷ നിരസിച്ചതില്‍ കുപിതനായ മൂത്ത മകന്‍ അമ്മയെ കുത്തിക്കൊന്നു. അച്ഛന് അമ്മയില്‍ നിന്ന് വിവാഹമോചനം ലഭിക്കാത്തതിന്റെ പേരില്‍ കൂട്ടുകാരുടെ തുടര്‍ച്ചയായ പരിഹാസമാണ് 17കാരനെ കൊലപാതകത്തിന് പ്രേരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയെ അറസ്റ്റ് ചെയ്തു.

ഡല്‍ഹിയിലാണ് സംഭവം. മൂന്നുവര്‍ഷമായി വേര്‍പിരിഞ്ഞ് കഴിയുകയാണ് അച്ഛനും അമ്മയും. അച്ഛന്‍ വിവാഹമോചനത്തിന് അപേക്ഷ നല്‍കിയെങ്കിലും അമ്മ ഇതിന് വഴങ്ങുന്നില്ല. ഇക്കാര്യം പറഞ്ഞ് 17കാരന്റെ കൂട്ടുകാര്‍ സ്ഥിരമായി പരിഹസിക്കാറുണ്ട്. അമ്മ ഡല്‍ഹിയ്ക്ക് വെളിയില്‍ ഇളയ മകനും മകള്‍ക്കും ഒപ്പമാണ് താമസിക്കുന്നത്. മൂത്ത മകനായ 17കാരന്‍ അച്ഛനോടൊപ്പമാണ് കഴിഞ്ഞിരുന്നതെന്ന് പൊലീസ് പറയുന്നു.

അച്ഛന് വിവാഹമോചന ലഭിക്കാത്തതിന് കാരണം അമ്മയാണെന്നാണ് മൂത്ത മകന്‍ കരുതിയിരുന്നതെന്ന് പൊലീസ് പറയുന്നു. മറ്റു സഹോദരങ്ങളുടെ മുന്നില്‍ വച്ച് അമ്മ കൊല്ലുമെന്ന് 17കാരന്‍ നിരന്തരം ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്ന്ു. 

നവംബര്‍ 30നാണ് കൊലപാതകം നടന്നത്. രാത്രിയില്‍ അമ്മയുടെ വീട്ടില്‍ എത്തിയ 17കാരന്‍ ഭക്ഷണം ചോദിച്ചു. അതിനിടെ കത്തി വസ്ത്രത്തില്‍ തിരുകി വച്ചിരിക്കുന്നത് അമ്മ കണ്ടു. ഇക്കാര്യം ചോദിച്ചപ്പോള്‍ തന്നെ കളിയാക്കുന്ന കൂട്ടുകാരന് വേണ്ടിയാണ് എന്നാണ് മൂത്തമകന്‍ പറഞ്ഞത്. രാത്രിയായതോടെ, തന്നെ വീട്ടില്‍ കൊണ്ടുപോയി വിടുമോ എന്ന് അമ്മയോട് മകന്‍ ചോദിച്ചു. ഇതനുസരിച്ച് വീട്ടില്‍ നിന്ന് കാറില്‍ പുറത്തേയ്ക്ക് പോയ സമയത്താണ് കൊലപാതകം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ദിവസം ഇഷ്ടികകള്‍ക്കിടയില്‍ നിന്ന് അമ്മയുടെ മൃതദേഹം കണ്ടെത്തി. പ്രദേശവാസികളുടെ സഹായത്തോടെ പൊലീസ് മൃതദേഹം തിരിച്ചറിഞ്ഞു. അമ്മ മരിച്ച വിവരം 17കാരനെ വിളിച്ചറിയാക്കാന്‍ സഹോദരി ശ്രമിച്ചെങ്കിലും സാധിച്ചില്ല. തുടര്‍ന്ന് സംശയം തോന്നിയ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് 17കാരന്‍ കുറ്റസമ്മതം നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com