മഹാരാഷ്ട്രയില്‍ ഇന്ന് 5,182 പേര്‍ക്ക് കോവിഡ്; ആന്ധ്രയില്‍ 664 കേസുകള്‍ മാത്രം

മഹാരാഷ്ട്രയില്‍ ഇന്ന് 5,182 പേര്‍ക്ക് കോവിഡ്; ആന്ധ്രയില്‍ 664 കേസുകള്‍ മാത്രം
മഹാരാഷ്ട്രയില്‍ ഇന്ന് 5,182 പേര്‍ക്ക് കോവിഡ്; ആന്ധ്രയില്‍ 664 കേസുകള്‍ മാത്രം

മുംബൈ: മഹാരാഷ്ട്രയില്‍ ഇന്നും അയ്യായിരത്തിന് മുകളില്‍ കോവിഡ് രോഗികള്‍. അതേസമയം ആന്ധ്രയില്‍ ഇന്ന് ആയിരത്തില്‍ താഴെയും തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ രണ്ടിയാരത്തില്‍ തഴെയുമാണ് രോഗികളുടെ എണ്ണം. 

മഹാരാഷ്ട്രയില്‍ ഇന്ന് 5,182 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഇന്ന് 8,066 പേര്‍ക്കാണ് രോഗ മുക്തി. 115 പേര്‍ മരിച്ചു. സംസ്ഥാനത്തെ ആകെ രോഗികള്‍ 18,37,358. ഇതുവരെയുള്ള രോഗ മുക്തി 17,03,274. ഇന്ന് 115 പേര്‍ മരിച്ചതോടെ ആകെ മരണം 47,472 ആയി. നിലവില്‍ 85,535 ആക്ടീവ് കേസുകള്‍. 

ആന്ധ്ര പ്രദേശില്‍ ഇന്ന് 664 പേര്‍ക്ക് മാത്രമാണ് രോഗം കണ്ടെത്തിയത്. 11 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്തെ മൊത്തം രോഗികളുടെ എണ്ണം 8,70,076ആയി. 8,56,320 പേര്‍ രോഗ മുക്തരായി. ആകെ മരണം 7014. ആക്ടീവ് കേസുകള്‍ 6742.

തമിഴ്‌നാട്ടില്‍ ഇന്ന് 1,416 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 14 പേര്‍ മരിച്ചു. മൊത്തം കേസുകള്‍ 7,86,163. മൊത്തം രോഗ മുക്തര്‍ 7,63,428. ആകെ മരണം 10,988. 

കര്‍ണാടകയില്‍ ഇന്ന് 1,446 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 13 മരണം. സംസ്ഥാനത്തെ ആകെ രോഗികളുടെ എണ്ണം 8,89,113. ഇതുവരെയുള്ള രോഗ മുക്തരുടെ എണ്ണം 8,52,584. ആക്ടീവ് കേസുകള്‍ 24,689. ആകെ മരണം 11,821. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com