രാജ്യത്തെ മികച്ച 10 പൊലീസ് സ്റ്റേഷനുകള്‍ ; ഒന്നാമത്തേത് മണിപ്പൂരില്‍ ; കേരളം ഇല്ല

മണിപ്പൂരിലെ തൗബാല്‍ ആണ് പട്ടികയില്‍ ഒന്നാമതായി ഇടംപിടിച്ച പൊലീസ് സ്റ്റേഷന്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : രാജ്യത്തെ 10 മികച്ച പൊലീസ് സ്റ്റേഷനുകളുടെ പട്ടിക കേന്ദ്ര ആഭ്യന്തരമന്ത്രാലയം പുറത്തുവിട്ടു. മണിപ്പൂരിലെ തൗബാല്‍ ആണ് പട്ടികയില്‍ ഒന്നാമതായി ഇടംപിടിച്ച പൊലീസ് സ്റ്റേഷന്‍. മികച്ച സേവനങ്ങള്‍, പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയവ വിലയിരുത്തിയാണ് മികച്ച പൊലീസ് സ്റ്റേഷനുകളെ കണ്ടെത്തിയതെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കി.

തമിഴ്‌നാട്ടിലെ സേലം സിറ്റി, അരുണാചല്‍ പ്രദേശിലെ ചാങ്‌ലാങ്, ഛത്തീസ് ഗഡിലെ സുരാജ്പൂര്‍, ഗോവയിലെ സൗത്ത് ഗോവ, ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപുകളിലെ നോര്‍ത്ത് ആന്റ് മിഡില്‍ ആന്‍ഡമാന്‍, സിക്കിമിലെ ഈസ്റ്റ് ഡിസ്ട്രിക്ട്, ഉത്തര്‍പ്രദേശിലെ മൊറാദാബാദ്, ദാദ്ര നഗര്‍ഹവേലി, തെലങ്കാനയിലെ കരിംനഗര്‍ പൊലീസ് സ്റ്റേഷനുകളാണ് ആദ്യ പത്തില്‍ ഇടംപിടിച്ചത്.

ഡാറ്റാ വിശകലനം, നേരിട്ടുള്ള നിരീക്ഷണം, പൊതു ഫീഡ്ബാക്ക് എന്നിവയിലൂടെ രാജ്യത്തെ 16,671 പൊലീസ് സ്‌റ്റേഷനുകളില്‍ നിന്നാണ് മികച്ച 10 പൊലീസ് സ്‌റ്റേഷനുകള്‍ കണ്ടെത്തിയത്.  സ്വത്ത് കുറ്റകൃത്യങ്ങള്‍, സ്ത്രീകള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, ദുര്‍ബല വിഭാഗങ്ങള്‍ക്കെതിരായ കുറ്റകൃത്യങ്ങള്‍, കാണാതായവര്‍, അജ്ഞാതരായ വ്യക്തികള്‍, അജ്ഞാത മൃതദേഹങ്ങള്‍ തുടങ്ങിയ കേസുകളില്‍ ഓരോ സംസ്ഥാനത്തും മികച്ച പ്രകടനം കാഴ്ചവച്ച പൊലീസ് സ്റ്റേഷനുകളില്‍ നിന്നാണ് ഏറ്റവും മികച്ച 10 എണ്ണത്തെ കണ്ടെത്തിയതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com