രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശനം; ആവേശത്തില്‍ ആരാധകര്‍, പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും ആഘോഷം (വീഡിയോ)

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2020 04:41 PM  |  

Last Updated: 03rd December 2020 04:41 PM  |   A+A-   |  

rajani

 

ചെന്നൈ: രജനീകാന്തിന്റെ രാഷ്ട്രീയ പ്രവേശന പ്രഖ്യാപനം ആഘോഷമാക്കി ആരാധകര്‍. പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തുമാണ് ആരാധക സംഘടനയായ രജനി മക്കള്‍ മന്‍ഡ്രം ആഘോഷം തുടങ്ങിയത്. ഡിസംബര്‍ 31ന് രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രഖ്യാപനം നടത്തുമെന്ന് വ്യാഴാഴ്ച രാവിലെയാണ് രജിനീകാന്ത് അറിയിച്ചത്. ആരാധക സംഘടന പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷമാണ് താരത്തിന്റെ പ്രഖ്യാപനം വന്നത്. 

 

തമിഴ്‌നാട്ടില്‍ ഭരണം പിടിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു. തെരഞ്ഞെടുപ്പില്‍ അത്ഭുതങ്ങള്‍ സംഭവിക്കും. തമിഴകത്ത്ആത്മീയ രാഷ്ട്രീയം വിജയം കാണും. സംസ്ഥാനത്ത് സുതാര്യവും അഴിമതി രഹിതവുമായ ഭരണം നടത്തുമെന്നും രജനീകാന്ത് പറഞ്ഞു. പ്രഖ്യാപനം ആവേശത്തോടെ സ്വീകരിച്ച ആരാധകര്‍ കൂട്ടമായി അദ്ദേഹത്തിന്റെ വസതിയ്ക്ക് മുന്നില്‍ എത്തിയിട്ടുണ്ട്.