മതംമാറിയുള്ള വിവാഹത്തിന് അനുമതി തേടാനെത്തി; പൊലീസ് യുവാവിനെ കോടതിയില്‍നിന്നു വലിച്ചിഴച്ചു

മതംമാറിയുള്ള വിവാഹത്തിന് അനുമതി തേടാനെത്തി; പൊലീസ് യുവാവിനെ കോടതിയില്‍നിന്നു വലിച്ചിഴച്ചു
മതംമാറിയുള്ള വിവാഹത്തിന് അനുമതി തേടാനെത്തി; പൊലീസ് യുവാവിനെ കോടതിയില്‍നിന്നു വലിച്ചിഴച്ചു

അലിഗഢ്: മതംമാറിയുള്ള വിവാഹത്തിന് കോടതിയുടെ അനുമതി തേടാനെത്തിയ യുവാവിനെയും യുവതിയെയും പൊലീസ് ബലംപ്രയോഗിച്ച് കസ്റ്റഡിയില്‍ എടുത്തു. ലൗജിഹാദ് തടയുന്നതിന് എന്ന പേരില്‍ കൊണ്ടുവന്ന നിയമം ചര്‍ച്ചയാവുന്നതിനിടെ യുപിയില്‍നിന്നു തന്നെയാണ് പുതിയ സംഭവം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

കോടതി പരിസരത്ത് യുവാവിനെ പൊലീസ് വലിച്ചിഴയ്ക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇരുപത്തിയൊന്നുകാരനായ യുവാവിനെ പൊലീസ് ബലം പ്രയോഗിച്ച് റിക്ഷയില്‍ കയറ്റി കൊണ്ടുപോവുന്നതാണ് ദൃശ്യത്തിലുള്ളത്. മറ്റൊരു വിഡിയോയില്‍ വനിതാ പൊലീസുകാര്‍ പെണ്‍കുട്ടിയെയും കൊണ്ടുപോവുന്നുണ്ട്. താന്‍ പ്രായപൂര്‍ത്തി ആയ ആളാണെന്നും യുവാവിനൊപ്പം ജീവിക്കാനാണ് ആഗ്രഹമെന്നും യുവതി വിളിച്ചു പറയുന്നുണ്ട്.

യുവാവ് സോനു മാലിക് ആണെന്നു തിരിച്ചറിഞ്ഞിട്ടുണ്ട്. അംബാലയില്‍ ജോലി ചെയ്യുന്ന മാലിക് ചണ്ഡിഗഢ് സ്വദേശിയായ യുവതിയുമായി അടുപ്പത്തിലായി. ഇരുവരും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിക്കുകയായിരുന്നു. 

ഇരുവരെയും അലിഗഢ് സിവില്‍ ലൈന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല. അന്വേഷണം നടക്കുകയാണെന്ന പൊലീസ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com