കോവിഡിന് ഇടയിലും ശുഭവാര്‍ത്ത: ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് 1.47കോടി രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത ബഹുരാഷ്ട്ര കമ്പനികള്‍; വലിയ തുക മുന്നോട്ടുവച്ച് ഇന്ത്യന്‍ സംരംഭകരും

വാര്‍ഷിക വരുമാനമായി 82ലക്ഷം രൂപയാണ് ഇന്ത്യന്‍ കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന ഓഫര്‍
കോവിഡിന് ഇടയിലും ശുഭവാര്‍ത്ത: ഐഐടി വിദ്യാര്‍ത്ഥികള്‍ക്ക് 1.47കോടി രൂപ വരെ ശമ്പളം വാഗ്ദാനം ചെയ്ത ബഹുരാഷ്ട്ര കമ്പനികള്‍; വലിയ തുക മുന്നോട്ടുവച്ച് ഇന്ത്യന്‍ സംരംഭകരും

ന്യൂഡല്‍ഹി:  കോവിഡ് മഹാമാരിക്ക് പിന്നാലെ ക്യാമ്പസ് പ്ലേസ്‌മെന്റുകള്‍ പോയ വര്‍ഷങ്ങളെ അപേക്ഷിച്ച് കുറവാണെന്നിരിക്കെ ഐഐടി കാന്‍പൂരിലെ വിദ്യാര്‍ത്ഥികളെ തേടി മികച്ച അവസരങ്ങളാണ് എത്തുന്നത്. ഇന്ത്യന്‍ കമ്പനികളും ബഹുരാഷ്ട്ര കമ്പനികളും ബഹുലമായ പാക്കേജുകളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്. വര്‍ഷം 1.47കോടി രൂപയുടേതാണ് ബഹുരാഷ്ട്ര കമ്പനികളുടെ നിരയിലെ ഏറ്റവും ഉയര്‍ന്ന ഓഫര്‍. 

വാര്‍ഷിക വരുമാനമായി 82ലക്ഷം രൂപയാണ് ഇന്ത്യന്‍ കമ്പനികളില്‍ ഏറ്റവും ഉയര്‍ന്ന ഓഫര്‍. അതേസമയം പ്ലേസ്‌മെന്റുകള്‍ക്കായി ക്യാമ്പസിലെത്തിയ കമ്പനികളുടെ എണ്ണം കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് കുറഞ്ഞെന്ന് കോളജ് അധികൃതര്‍ പറഞ്ഞു. 2019ല്‍ 300 കമ്പനികള്‍ എത്തിയപ്പോള്‍ ഈ വര്‍ഷം 230 കമ്പനികളാണ് ക്യാമ്പസിലെത്തിയത്. 

ഡിസംബര്‍ ഒന്നിന് ആരംഭിച്ച പ്ലേസ്‌മെന്റുകളുടെ ആദ്യഘട്ടം ഈ മാസം ഒന്‍പത് വരെ തുടരും. കമ്പനികള്‍ വാഗ്ദാനം ചെയ്യുന്ന ശമ്പളം ഡോളറില്‍ താരതമ്യം ചെയ്താല്‍ കുറഞ്ഞിട്ടില്ലെങ്കിലും രൂപയുടെ മൂല്യം ഇടിഞ്ഞതിനാല്‍ വ്യത്യാസം ഉണ്ടായതായി അധികൃതര്‍ ചൂണ്ടിക്കാട്ടി. ഇക്കുറി ഇന്ത്യന്‍ കമ്പനികള്‍ കൂടുതല്‍ മികച്ച ഓഫറുകള്‍ മുന്നോട്ടുവച്ച് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന പാക്കേജ് 62.28 ആയിരുന്നെങ്കില്‍ ഇക്കുറി അത് 82 ലക്ഷമായി ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com