ട്രാക്ടറില്‍ ഡിജെ; പാട്ടു പാടിയും നൃത്തം ചെയ്തും കര്‍ഷകരുടെ പ്രതിഷേധം ഇവിടെ 'ഹൈടെക്ക്' (വീഡിയോ)

ട്രാക്ടറില്‍ ഡിജെ; പാട്ടു പാടിയും നൃത്തം ചെയ്തും കര്‍ഷകരുടെ പ്രതിഷേധം ഇവിടെ 'ഹൈടെക്ക്'
ട്രാക്ടറില്‍ ഡിജെ; പാട്ടു പാടിയും നൃത്തം ചെയ്തും കര്‍ഷകരുടെ പ്രതിഷേധം ഇവിടെ 'ഹൈടെക്ക്' (വീഡിയോ)

ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ കാര്‍ഷിക നയങ്ങള്‍ക്കെതിരെ കര്‍ഷകര്‍ കഴിഞ്ഞ പത്ത് ദിവസമായി പ്രതിഷേധം നടത്തുകയാണ്. ഡല്‍ഹിയിലെ അഞ്ച് അതിര്‍ത്തികളിലായി തമ്പടിച്ചാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നത്. അതിനിടെ ഡല്‍ഹി- ഹരിയാന അതിര്‍ത്തിയായ സിംഘുവിലെ സമര വേദിയില്‍ ഇപ്പോള്‍ ഡിജെ സംഗീതത്തിന്റെ അകമ്പടിയുമുണ്ട്. ഇതിന്റെ ചിത്രങ്ങളും വീഡിയോയും വ്യാപകമായി പ്രചരിക്കുകയാണ്.

കര്‍ഷക സംഘം നേരംപോക്കിനായി പാട്ടുപാടിയും മറ്റുമാണ് സമയം തള്ളി നീക്കുന്നത്. അതിനിടെയാണ് സിംഘുവിലെ പ്രതിഷേധ വേദിയില്‍ കര്‍ഷകര്‍ ഡിജെ സംഗീതവും ഒരുക്കിയത്. ഒരു ട്രാക്ടറിലാണ് ലൈറ്റും ശബ്ദ സൗകര്യങ്ങളും ഒരുക്കി ഇവര്‍ ഡിജെ ആക്കി മാറ്റിയത്. 

ഭക്ഷണ സാധനങ്ങളും മരുന്നും മറ്റ് അവശ്യ വസ്തുക്കളുമൊക്കെയായാണ് ഇവര്‍ തമ്പടിച്ചിരിക്കുന്നത്. അക്കൂട്ടത്തിലേക്കാണ് ആവേശം ഇരട്ടിപ്പിക്കാനുള്ള ഡിജെ സംഗീതവും അവര്‍ കൂട്ടുപിടിച്ചത്. 

'കഴിഞ്ഞ കുറച്ച് ദിവസമായി ഞങ്ങള്‍ക്ക് നേരംപോക്കിനായി വലിയ ഉപാധികളൊന്നുമുണ്ടായിരുന്നില്ല. പുതിയ വഴി തേടിയപ്പോഴാണ് ഇത്തരമൊരു ആശയം മനസില്‍ ഉദിച്ചത്. പിന്നാലെ ഒരു ട്രാക്ടര്‍ ഇത്തരത്തില്‍ മാറ്റിയെടുക്കുകയായിരുന്നു'- ഒരു കര്‍ഷകന്‍ വ്യക്തമാക്കി. 

നീലയും ചുവപ്പും ലൈറ്റുകളും സൗണ്ട് സിസ്റ്റവും മറ്റും ഘടിപ്പിച്ച ട്രാക്ടറിന്റെ ചിത്രങ്ങളും വീഡിയോയും ഇപ്പോള്‍ വ്യപകമായി പ്രചരിക്കുന്നുണ്ട്. ഡിജെ സംഗീതത്തിനൊപ്പം നൃത്തം ചെയ്യുന്ന കര്‍ഷകരുടെ ചിത്രങ്ങളും വലിയ തോതില്‍ തന്നെ പ്രചരിക്കുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com