ബാന്‍ഡേജിലാക്കി ദേഹത്ത് ഒട്ടിച്ച് കടത്താന്‍ ശ്രമം; ഏഴര ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

ബാന്‍ഡേജിലാക്കി ദേഹത്ത് ഒട്ടിച്ച് കടത്താന്‍ ശ്രമം; ഏഴര ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു
ബാന്‍ഡേജിലാക്കി ദേഹത്ത് ഒട്ടിച്ച് കടത്താന്‍ ശ്രമം; ഏഴര ലക്ഷം രൂപയുടെ സ്വര്‍ണം പിടിച്ചു

ചെന്നൈ: ബാന്‍ഡേജില്‍ പൊതിഞ്ഞ് കടത്താന്‍ ശ്രമിച്ച സ്വര്‍ണം പിടികൂടി. ചെന്നൈ വിമാനത്തവളത്തില്‍ വച്ചാണ് കസ്റ്റംസ് സ്വര്‍ണം പിടികൂടിയത്. 

147 ഗ്രാം സ്വര്‍ണമാണ് കണ്ടെത്തിയത്.  യാത്രക്കാരനില്‍ നിന്ന് ഏഴര ലക്ഷം രൂപയുടെ സ്വര്‍ണമാണ് പിടിച്ചെടുത്തത്. വലിയ ബാന്‍ഡേജിനുള്ളിലാക്കി പുറത്ത് ഒട്ടിച്ച നിലയിലായിരുന്നു സ്വര്‍ണം കടത്താന്‍ യാത്രക്കാരന്‍ ശ്രമിച്ചത്. 

മറ്റൊരു സംഭവത്തില്‍ 7.2 ലക്ഷം രൂപയുടെ സ്വര്‍ണവും പിടിച്ചെടുത്തിട്ടുണ്ട്. 142 ഗ്രാം സ്വര്‍ണമാണ് മറ്റൊരു യാത്രക്കാരന്റെ പക്കല്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com