നടുറോഡില്‍ സ്ത്രീ, പിന്നാലെ നിയന്ത്രണം വിട്ട ലോറിയുടെ അടിയിലേക്ക്; അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)

തമിഴ്‌നാട്ടില്‍ മധ്യവയസ്‌ക്ക വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു
നടുറോഡില്‍ സ്ത്രീ, പിന്നാലെ നിയന്ത്രണം വിട്ട ലോറിയുടെ അടിയിലേക്ക്; അത്ഭുതകരമായ രക്ഷപ്പെടല്‍ (വീഡിയോ)

ചെന്നൈ: തമിഴ്‌നാട്ടില്‍ മധ്യവയസ്‌ക്ക വാഹനാപകടത്തില്‍ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ലോറിയുടെ അടിയില്‍ നിന്ന് സ്ത്രീ അത്ഭുതകരമായി രക്ഷപ്പെടുന്നതിന്റെ വീഡിയോ പുറത്തുവന്നു.

തിരുചെങ്കോട്ടാണ് സംഭവം. റോഡിന്റെ മധ്യത്തില്‍ നില്‍ക്കുകയാണ് സ്ത്രീ. കൈയില്‍ ഒരു പ്ലാസ്റ്റിക് കവര്‍ ഉണ്ട്. ഈസമയത്ത് നിയന്ത്രണം വിട്ട് വന്ന മഞ്ഞനിറത്തിലുള്ള ലോറിയുടെ അടിയില്‍ സ്ത്രീ അകപ്പെടുന്നതാണ് വീഡിയോയിലുള്ളത്.

നിമിഷങ്ങള്‍ക്കകം കടന്നുപോകുന്ന ലോറിയുടെ അടിയില്‍ നിന്ന് ആശ്വാസം പകര്‍ന്ന് സ്ത്രീ എഴുന്നേറ്റ് വരുന്നതാണ് പിന്നീട്. വാഹനം വലത്തോട്ട് തിരിയുന്നതിനിടെയാണ് അപകടം ഉണ്ടായത്. റോഡില്‍ ഇരിക്കുന്ന സ്ത്രീയുടെ സഹായ അഭ്യര്‍ത്ഥന കേട്ട് നാട്ടുകാര്‍ ഓടിക്കൂടുന്നതാണ് വീഡിയോയുടെ അവസാനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com