അര്‍ധരാത്രിയായിട്ടും ഭക്ഷണം കിട്ടിയില്ല; ഭര്‍ത്താവ് യുവതിയെ കഴുത്തുമുറുക്കി കൊന്നു; ലോറി ഡ്രൈവര്‍ ഒളിവില്‍

By സമകാലിക മലയാളം ഡെസ്ക്  |   Published: 06th December 2020 10:38 AM  |  

Last Updated: 06th December 2020 10:49 AM  |   A+A-   |  

murder

 


ഹൈദരാബാദ്: ഭക്ഷണം പാകം ചെയ്യുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് ഭര്‍ത്താവ് യുവതിയെ കൊലപ്പെടുത്തി. തെലങ്കാനയിലെ മീര്‍പ്പട്ടില്‍ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. സംഭവത്തിന് പിന്നാലെ ഭര്‍ത്താവ് ഒളിവിലാണ്. 

43 കാരനായ ശ്രീനുവും 40 കാരി ജയമ്മയും 20 വര്‍ഷം മുന്‍പാണ് വിവാഹിതരായത്. ഭര്‍ത്താവ് ലോറി ഡ്രൈവറാണ്. സംഭവദിവസം ജയമ്മ മകനോടൊപ്പം ഒരു വിവാഹചടങ്ങില്‍ പോയിരുന്നു. ഭര്‍ത്താവ് മറ്റൊരു ചടങ്ങിനും. രണ്ടുപേരും ഏകദേശം ഒരേസമയം മടങ്ങിയെത്തുകയും ചെയ്തു. രാത്രി ഒരു  ട്രിപ്പ് പോകേണ്ടതിനാല്‍ ഭക്ഷണം ഉണ്ടാക്കി നല്‍കാന്‍ വൈകീട്ട് ഭാര്യയോട് ആവശ്യപ്പെട്ടിരുന്നു.

ഏകദേശം അര്‍ധരാത്രിയോടെ വിട്ടീലെത്തിയ ശ്രീനു ഭക്ഷണം വിളമ്പാന്‍ ഭാര്യയോട് ആവശ്യപ്പെട്ടു. എന്നാല്‍ യുവതി ഭക്ഷണം തയ്യാറായിരുന്നില്ല. ഇതേതുടര്‍ന്ന് ഇരുവരും തമ്മില്‍ തകര്‍ക്കാമായി. തര്‍ക്കം മൂര്‍ച്ഛിച്ചതോടെ പ്രകോപിതനായ ശ്രീനു, സാരി ഉപയോഗിച്ച് കഴുത്തുമുറുക്കി കൊല്ലുകയായിരുന്നു. സംഭവസമയത്ത് മകന്‍ വീട്ടിലുണ്ടായിരുന്നില്ല

കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് പറഞ്ഞു. പ്രതി ശ്രീനു ഒളിവിലാണ്.