ചൈനയ്ക്ക് 'അത്യാധുനിക ഹൊവിറ്റ്‌സര്‍' മുന്നറിയിപ്പ്, തദ്ദേശീയമായി നിര്‍മ്മിച്ച 200 പീരങ്കികള്‍ ഒന്നരവര്‍ഷത്തിനകം അതിര്‍ത്തിയില്‍; 50 കിലോമീറ്റര്‍ ദൂരപരിധി (വീഡിയോ)

ചൈനയ്ക്ക് 'അത്യാധുനിക ഹൊവിറ്റ്‌സര്‍' മുന്നറിയിപ്പ്, തദ്ദേശീയമായി നിര്‍മ്മിച്ച 200 പീരങ്കികള്‍ ഒന്നരവര്‍ഷത്തിനകം അതിര്‍ത്തിയില്‍; 50 കിലോമീറ്റര്‍ ദൂരപരിധി (വീഡിയോ)

ഒന്നര വര്‍ഷത്തിനുള്ളില്‍ അത്യാധുനിക ഹൊവിറ്റ്‌സര്‍ പീരങ്കികള്‍ കരസേനയുടെ ഭാഗമാകുമെന്ന് പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ അറിയിച്ചു

ന്യൂഡല്‍ഹി:  അതിര്‍ത്തിയില്‍ ചൈനയുമായുള്ള സംഘര്‍ഷം തുടരുന്നതിനിടെ, ഇന്ത്യന്‍ പ്രതിരോധസേനയുടെ കരുത്ത് വര്‍ധിപ്പിക്കാന്‍ തദ്ദേശീയമായി നിര്‍മ്മിക്കുന്ന 200 ഹൊവിറ്റ്‌സര്‍ പീരങ്കികള്‍ കരസേനയുടെ ഭാഗമാകാന്‍ പോകുന്നു. ഒന്നര വര്‍ഷത്തിനുള്ളില്‍ അത്യാധുനിക ഹൊവിറ്റ്‌സര്‍ പീരങ്കികള്‍ കരസേനയുടെ ഭാഗമാകുമെന്ന് പ്രമുഖ പൊതുമേഖല പ്രതിരോധ ഗവേഷണ സ്ഥാപനമായ ഡിആര്‍ഡിഒ അറിയിച്ചു.

കാലപഴക്കം വന്ന പീരങ്കികള്‍ക്ക് ബദലായി 400 ഹൊവിറ്റ്‌സര്‍ പീരങ്കികള്‍ അണിനിരത്താനാണ് കരസേനയുടെ പദ്ധതി. 50 കിലോമീറ്റര്‍ ദൂരപരിധിയിലുള്ള ലക്ഷ്യസ്ഥാനം കൃത്യമായി തകര്‍ക്കാന്‍ ശേഷിയുള്ളതാണ് അത്യാധുനിക ഹൊവിറ്റ്‌സര്‍ പീരങ്കികള്‍. ഇതില്‍ 200 എണ്ണം തദ്ദേശീയമായി നിര്‍മ്മിക്കാനാണ് തീരുമാനിച്ചത്. ഇത് രണ്ടു വര്‍ഷത്തിനുള്ളില്‍ യാഥാര്‍ത്ഥ്യമാകുമെന്ന് ഡിആര്‍ഡിഒ അറിയിച്ചു. അവശേഷിക്കുന്നത് വിദേശത്ത് നിന്ന്വാങ്ങാനാണ് കരസേന പദ്ധതിയിട്ടത്.

സ്വകാര്യ കമ്പനികളുടെ സഹകരണം കൂടി തേടിയാണ് ഡിആര്‍ഡിഒ അത്യാധുനിക പീരങ്കികള്‍ വികസിപ്പിക്കുന്നത്. 200 എണ്ണം ഇന്ത്യയില്‍ തന്നെ നിര്‍മ്മിക്കാനും അവശേഷിക്കുന്നത് ഇസ്രായേലില്‍ നിന്ന് വാങ്ങാനുമാണ് കരേസന തീരുമാനിച്ചത്.  ഇസ്രായേലില്‍ നിന്നുള്ള പീരങ്കികള്‍ വരാന്‍ വൈകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഇന്ത്യന്‍ ഭാഗത്ത്  ഉടന്‍ തന്നെ ഇവ അണിനിരത്താനുള്ള ശ്രമത്തിലാണ് കരസേന. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറില്‍ ഇന്ത്യ തദ്ദേശീയമായി നിര്‍മ്മിച്ച അത്യാധുനിക പീരങ്കികളുടെ പരീക്ഷണം നടന്നുവരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com