'മാന്ത്രിക ബള്‍ബ്' കൈവശം വച്ചാല്‍ 'വച്ചടി കയറ്റം', സ്വര്‍ണത്തെ ആകര്‍ഷിക്കും; ബിസിനസുകാരനില്‍ നിന്ന് ലക്ഷങ്ങള്‍ തട്ടി, കേസ് 

ഉത്തര്‍പ്രദേശില്‍ സ്വര്‍ണം ഉള്‍പ്പെടെ വിലപ്പിടിപ്പുള്ള ലോഹങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള 'മാന്ത്രിക ബള്‍ബ്' എന്ന് പറഞ്ഞ് ബിസിനസുകാരനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ സ്വര്‍ണം ഉള്‍പ്പെടെ വിലപ്പിടിപ്പുള്ള ലോഹങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള 'മാന്ത്രിക ബള്‍ബ്' എന്ന് പറഞ്ഞ് ബിസിനസുകാരനെ കബളിപ്പിച്ച് ലക്ഷങ്ങള്‍ തട്ടി. മൂന്ന് പേരടങ്ങുന്ന സംഘം ബിസിനസുകാരനില്‍ നിന്ന് 9 ലക്ഷം രൂപ തട്ടിയെടുത്തതായി പൊലീസ് പറയുന്നു.

ബറേലിയിലാണ് സംഭവം. സ്വര്‍ണം ഉള്‍പ്പെടെ വിലപ്പിടിപ്പുള്ള ലോഹങ്ങളെ ആകര്‍ഷിക്കാന്‍ കഴിവുള്ള മാന്ത്രിക ബള്‍ബ് കൈവശം വച്ചാല്‍ അഭിവൃദ്ധി ഉണ്ടാകുമെന്ന് പറഞ്ഞാണ് ബിസിനസുകാരനെ സംഘം കബളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. പ്രത്യേകതരം മാഗ്നെറ്റ് ഉപയോഗിച്ച് ചില പൊടികൈകള്‍ കാണിച്ചാണ് ബിസിനസുകാരന്റെ വിശ്വാസം സംഘം നേടിയെടുത്തത്.

കോവിഡ് പശ്ചാത്തലത്തില്‍ ബിസിനസുകാരന് വലിയ തോതിലുള്ള നഷ്ടം നേരിട്ടിരുന്നു. എളുപ്പത്തില്‍ പണം ഉണ്ടാക്കാനുള്ള വഴി തേടി നടന്ന ബിസിനസുകാരന്‍ തട്ടിപ്പ് സംഘം വിരിച്ച വലയില്‍ വീഴുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. 

നിതേഷ് മല്‍ഹോത്ര എന്ന ബിസിനസുകാരനാണ് തട്ടിപ്പിന് ഇരയായത്. 9 ലക്ഷം രൂപ കൊടുത്താണ് മാന്ത്രിക ബള്‍ബ് എന്ന് വിളിക്കുന്ന എല്‍ഇഡി ബള്‍ബ്് ബിസിനസുകാരന്‍ വാങ്ങിയത്. പ്രതികള്‍ക്കെതിരെ കേസ് രജിസ്‌ററര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com