വിവാഹഘോഷയാത്രയ്ക്കിടെ കാറിലെത്തി അക്രമി സംഘം ; വരന് നേര്‍ക്ക് വെടിയുതിര്‍ത്തു, പരിക്ക്

അലങ്കരിച്ച രഥത്തില്‍ വരന്‍ ഇരിക്കുമ്പോഴാണ് കാറിലെത്തിയ സംഘം ആക്രമണം അഴിച്ചു വിട്ടത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി : വിവാഹഘോഷയാത്രയ്ക്കിടെ അജ്ഞാതസംഘം വരനു നേര്‍ക്ക് വെടിയുതിര്‍ത്തു. ഔട്ടര്‍ ഡല്‍ഹിയിലെ ഹിരന്‍ കുഡ്‌നയിലാണ് സംഭവം. വിവാഹ ഘോഷയാത്ര നടക്കുന്നതിനിടെ, കാറിലെത്തിയ അജ്ഞാത സംഘം വരന്‍ രാമന് നേര്‍ക്ക് വെടിവെക്കുകയായിരുന്നു. 

വെടിയേറ്റ വരനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി പൊലീസ് അറിയിച്ചു. അലങ്കരിച്ച രഥത്തില്‍ വരന്‍ ഇരിക്കുമ്പോഴാണ് കാറിലെത്തിയ സംഘം ആക്രമണം അഴിച്ചു വിട്ടത്. 

ഉടന്‍ തന്നെ വരന്റെ ബന്ധുക്കലിലൊരാള്‍ അക്രമികളെ പിടികൂടാന്‍ ശ്രമിച്ചു. ഇതിനിടെ സംഘം എത്തിയ കാര്‍ ഉപയോഗിച്ച് ഇയാളെ ഇടിച്ച് തെറിപ്പിച്ചിട്ട് അക്രമികള്‍ രക്ഷപ്പെട്ടതായി ദൃക്‌സാക്ഷി പൊലീസിനോട് പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com