'ചൂട് കൂടിയാല്‍ എന്തും ചെയ്യും', ബാത്ത് ടബ്ബില്‍ ഉല്ലസിച്ച് കടുവ (വീഡിയോ)

കടുവ ബാത്ത് ടബ്ബില്‍ ഉല്ലസിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്
'ചൂട് കൂടിയാല്‍ എന്തും ചെയ്യും', ബാത്ത് ടബ്ബില്‍ ഉല്ലസിച്ച് കടുവ (വീഡിയോ)

വരാനിരിക്കുന്നത് ചൂടുള്ള കാലമാണ്. ചൂടു കൂടിയാല്‍ വന്യമൃഗങ്ങള്‍ കാട്ടില്‍ നിന്ന് ജനവാസ കേന്ദ്രത്തിലേക്ക് വെള്ളം അന്വേഷിച്ച് വരുന്ന വാര്‍ത്തകള്‍ നിരവധി കേട്ടിട്ടുണ്ട്. അത്തരത്തില്‍ വനത്തില്‍ നിന്ന് പുറത്തിറങ്ങിയ കടുവ 'ബാത്ത് ടബ്ബില്‍' കുളിക്കുന്ന കാര്യം കേട്ടാല്‍ ഞെട്ടിയില്ലെങ്കിലേ അത്ഭുതമുള്ളൂ.

കടുവ ബാത്ത് ടബ്ബില്‍ ഉല്ലസിക്കുന്ന വീഡിയോയാണ് ഇപ്പോള്‍ വ്യാപകമായി പ്രചരിക്കുന്നത്. സുശാന്ത നന്ദ ഐഎഫ്എസാണ് വീഡിയോ പങ്കുവെച്ചത്. വീടിനോട് ചേര്‍ന്ന് വെള്ളം കെട്ടി നിര്‍ത്തിയിരിക്കുന്ന ടബ്ബിലാണ് കടുവ കുളിക്കാന്‍ ഇറങ്ങിയത്.

ആദ്യം ടബ്ബിന്റെ ചുറ്റും നടന്ന് സ്ഥിതിഗതികള്‍ പരിശോധിച്ചു. തുടര്‍ന്നാണ് കടുവ ബാത്ത് ടബ്ബിലേക്ക് പ്രവേശിച്ചത്. തുടര്‍ന്ന് വെള്ളത്തില്‍ തന്നെ കിടന്ന് കടുവ ഉല്ലസിക്കുന്നതാണ് വീഡിയോയുടെ അവസാനം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com