കര്‍ഷകസമരത്തില്‍ കടുത്ത നടപടി ; ഇടതു നേതാക്കള്‍ അറസ്റ്റില്‍ ; ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍

സിപിഎം പിബി അംഗം സുഭാഷിണി അലി വീട്ടു തടങ്കലിലാണ്. വീടിന് ചുറ്റും പൊലീസാണെന്ന് സുഭാഷിണി അലി ട്വീറ്റ് ചെയ്തു
കര്‍ഷകസമരത്തില്‍ കടുത്ത നടപടി ; ഇടതു നേതാക്കള്‍ അറസ്റ്റില്‍ ; ചന്ദ്രശേഖര്‍ ആസാദ് കസ്റ്റഡിയില്‍

ന്യൂഡല്‍ഹി :  കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ടുള്ള ഭാരത് ബന്ദ് പുരോഗമിക്കുകയാണ്. അതിനിടെ ബന്ദിനെതിരെ കടുത്ത നടപടിയുമായി സര്‍ക്കാര്‍ മുന്നോട്ടുപോകുകയാണ്. കര്‍ഷക സമരത്തില്‍ പങ്കെടുക്കാനായി പുറപ്പെട്ട ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദിനെ യുപി പൊലീസ് കസ്റ്റഡിയിലെടുത്തു.

കര്‍ഷക വിരുദ്ധമായ നിയമം പിന്‍വലിക്കണമെന്നും സമരം പഞ്ചാബിലെയും ഹരിയാനയിലെയും കര്‍ഷകരുടെ മാത്രം പ്രതിഷേധമല്ലെന്നും രാജ്യത്തിന്റെ പ്രക്ഷോഭമാണെന്നും സമരത്തിന് പിന്തുണ പ്രഖ്യാപചിച്ച് ചന്ദ്രശേഖര്‍ ആസാദ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. സിപിഎം നേതാക്കളായ കെ കെ രാഗേഷ്, പി കൃഷ്ണ പ്രസാദ് എന്നിവരെ ബിലാസ് പൂരില്‍വെച്ചും പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സിപിഎം പിബി അംഗം സുഭാഷിണി അലി വീട്ടു തടങ്കലിലാണ്. വീടിന് ചുറ്റും പൊലീസാണെന്ന് സുഭാഷിണി അലി ട്വീറ്റ് ചെയ്തു. 

കര്‍ഷകസമരത്തില്‍ പങ്കെടുക്കാന്‍ സാധ്യതയുള്ള എല്ലാ നേതാക്കളുടെയും വീടുകള്‍ക്കും ഓഫീസുകള്‍ക്കും ചുറ്റും പൊലീസിന്റെ അപ്രഖ്യാപിത ഉപരോധം നിലനില്‍ക്കുകയാണ്. സമരത്തിന് പിന്തുണ പ്രഖ്യാപി ച്ച ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്!രിവാളിനെ വീട്ടുതടങ്കലിലാക്കിയെന്നാരോപിച്ച്  ആം ആദ്മി പാര്‍ട്ടി രംഗത്തെത്തിയിട്ടുണ്ട്. കര്‍ഷക സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് കര്‍ഷകസമരനേതാക്കളെ കാണാന്‍ പോയി തിരികെ എത്തിയതിന് പിന്നാലെയാണ് കെജ്‌രിവാളിനെ വീട്ടുതടങ്കലില്‍ വെച്ചിരിക്കുന്നതെന്നാണ് എഎപി വ്യക്തമാക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com