കര്‍ഷക പ്രക്ഷോഭം; പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും

വൈകിട്ട് അഞ്ചിന് പ്രതിപക്ഷ പാർട്ടികളെ പ്രതിനിധികരിച്ച് അഞ്ച് നേതാക്കൾക്കാണ് രാഷ്ട്രപതി ഭവൻ സന്ദർശനാനുമതി നൽകിയിരിക്കുന്നത്
കര്‍ഷക പ്രക്ഷോഭം; പ്രതിപക്ഷ നേതാക്കള്‍ ഇന്ന് രാഷ്ട്രപതിയെ കാണും


ന്യൂഡൽഹി:  കാർഷ പ്രക്ഷോഭവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാക്കൾ ഇന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദിനെ കാണും. വൈകിട്ട് അഞ്ചിന് പ്രതിപക്ഷ പാർട്ടികളെ പ്രതിനിധികരിച്ച് അഞ്ച് നേതാക്കൾക്കാണ് രാഷ്ട്രപതി ഭവൻ സന്ദർശനാനുമതി നൽകിയിരിക്കുന്നത്.

കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി, സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, ഡിഎംകെ നേതാവ് ടി ആർ ബാലു, എൻസിപി നേതാവ് ശരദ് പവാർ തുടങ്ങിയ നേതാക്കളാകും പ്രതിനിധി സംഘത്തിലുണ്ടാകുക. 11 പാർട്ടികളാണ് രാഷ്ട്രപതിയെ കാണാൻ അനുമതി തേടിയത്. എന്നാൽ കോവിഡ് സാഹചര്യം പരിഗണിച്ച് അഞ്ചുപേർക്ക് മാത്രമേ രാഷ്ട്രപതി ഭവൻ അനുമതി നൽകിയുള്ളൂ.

പുതിയ നിയമം ഇന്ത്യൻ കാർഷിക മേഖലയുടെ തകർച്ചയ്ക്ക് വഴിവയ്ക്കുമെന്ന വാദം പ്രതിപക്ഷ നേതാക്കൾ രാഷ്ട്രപതിക്ക് മുൻപാകെ വെക്കും. പുതിയ കാർഷിക നിയമങ്ങൾ ജനാധിപത്യ വിരുദ്ധമായാണ് പാർലമെന്റിൽ പാസാക്കിയതെന്നതടക്കമുള്ള കാര്യങ്ങളാവും നേതാക്കൾ രാഷ്ട്രപതിയെ അറിയിക്കുക. സെപ്റ്റംബറിലാണ് ബില്ലുകൾ പാർലമെന്റ് പാസാക്കിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com