ഇവിടെ അമിത ജനാധിപത്യം, ഒരു പരിഷ്‌കരണവും നടക്കില്ല; നീതി ആയോഗ് സിഇഒയുടെ പ്രസംഗം വിവാദത്തില്‍

ഇവിടെ അമിത ജനാധിപത്യം, ഒരു പരിഷ്‌കരണവും നടക്കില്ല; നീതി ആയോഗ് സിഇഒയുടെ പ്രസംഗം വിവാദത്തില്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഇന്ത്യയില്‍ ജനാധിപത്യം വളരെ കൂടുതലാണെന്നും അതിനാല്‍ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുക പ്രയാസമാണെന്നുമുള്ള നീതി ആയോഗ് സിഇഒ അമിതാഭ് കാന്തിന്റെ പ്രസംഗം വിവാദത്തില്‍. പ്രസംഗം വിവാദമായതോടെ വിശദീകരണവുമായി അമിതാഭ് കാന്ത് രംഗത്തെത്തി. 

സ്വരാജ്യ മാസിക സംഘടിപ്പിച്ച വെര്‍ച്വല്‍ പരിപാടിയിലാണ് നീതി ആയോഗ് സിഇഒയുടെ പരാമര്‍ശം. വിവാദമായതിനെത്തുടര്‍ന്ന് പ്രസംഗം റിപ്പോര്‍ട്ട് ചെയ്ത വാര്‍ത്താ ഏജന്‍സി പിന്നീട് വാര്‍ത്ത പിന്‍വലിച്ചു. എന്നാല്‍, പരാമര്‍ശം ഉള്‍പ്പെടുന്ന വിഡിയോ ക്ലിപ് മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ഉള്‍പ്പെടെ പലരും ട്വീറ്റ് ചെയ്തതോടെ സമൂഹ മാധ്യമങ്ങളില്‍ വിഷയം സജീവ ചര്‍ച്ചയായി.

കടുപ്പമേറിയ പരിഷ്‌കാരങ്ങള്‍ ഇന്ത്യന്‍ സാഹചര്യത്തില്‍ ബുദ്ധിമുട്ടാണ്. നമുക്ക് ജനാധിപത്യം വളരെ കൂടുതലാണ്. ഇത്തരം(ഖനനം, കല്‍ക്കരി, തൊഴില്‍, കാര്‍ഷികം) പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തി അനിവാര്യമാണ്. ഇനിയും പരിഷ്‌കാരങ്ങള്‍ നടപ്പാക്കേണ്ടതുണ്ട് -അദ്ദേഹം പറഞ്ഞു. കടുത്ത പരിഷ്‌കാരങ്ങളില്ലാതെ ചൈനയ്‌ക്കെതിരെ മത്സരിക്കുക എളുപ്പമല്ലെന്നും അമിതാഭ് കാന്ത് കൂട്ടിച്ചേര്‍ത്തു.

ഉല്‍പാദന മേഖലയില്‍ ആഗോളതലത്തില്‍ മികവുണ്ടാക്കുന്നതിനെക്കുറിച്ചാണു താന്‍ പറഞ്ഞതെന്നു അമിതാഭ് കാന്ത് പിന്നീട് ട്വീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com