ഒരു വര്‍ഷമായിട്ടും പരാതി പിന്‍വലിച്ചില്ല; യുവാവ് ഭാര്യയെയും അമ്മായി അമ്മയെയും വെടിവച്ചുകൊന്നു

കഴിഞ്ഞവര്‍ഷമാണ് മുഹസിന്‍ റുക്‌സാനെയെ മൊഴി ചൊല്ലിയത്. ഇതിനെതിരെ ഭാര്യ പൊലീസില്‍ കേസ് നല്‍കിയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മീററ്റ്: ഉത്തര്‍പ്രദേശിലെ മീററ്റില്‍ യുവാവ് ഭാര്യയെയും അമ്മായി അമ്മയെയും വെടിവച്ച് കൊന്നു. ഒരു വര്‍ഷം മുന്‍പ് ഇയാള്‍ ഭാര്യയെ തലാഖ് ചൊല്ലി വിവാഹ ബന്ധം അവസാനിപ്പിച്ചിരുന്നു. ഇതിനെതിരെ യുവതി പൊലീസില്‍ പരാതി നല്‍കിയിരുന്നു. പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് യുവാവ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതിന് വഴങ്ങാതിരുന്നതിനെ തുടര്‍ന്നാണ് യുവാവിന്റെ പ്രകോപനം. ഗംഗോ  തഹ്‌സിലിലെ അലംപുര ഗ്രാമത്തിലാണ് സംഭവം.

പ്രതിയ്‌ക്കെതിരെ പൊലീസ് കേസ് എടുത്തു. തലാഖ് ചൊല്ലിയതിനാണ് കേസ് എടുത്തുത്. മുഹസിന്‍ എന്നായാളാണ് കൊലപാതകം നടത്തിയത്.

കഴിഞ്ഞവര്‍ഷമാണ് മുഹസിന്‍ റുക്‌സാനെയെ മൊഴി ചൊല്ലിയത്. ഇതിനെതിരെ ഭാര്യ പൊലീസില്‍ കേസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെ റുക്‌സാന അമ്മയോടൊപ്പമാണ് താമിസിച്ചിരുന്നത്. ഇതിനിടെ കേസ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് റുക്‌സാനെയെയും അമ്മയെയും ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിന് തയ്യാറാകാത്തതിനെ തുടര്‍ന്ന് വീട്ടിലെത്തിയ ഇയാള്‍ വെടിയുതിര്‍ക്കുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com