ബലാത്സംഗം ചെറുത്തു;  യുവാവ് 14കാരിയെ ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു; ഗുരുതരം

ബലാത്സംഗശ്രമം ചെറുത്തതിനെ തുടര്‍ന്ന് പ്രകോപിതനായ  യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബറേലി: ബലാത്സംഗശ്രമം ചെറുത്തതിനെ തുടര്‍ന്ന് പ്രകോപിതനായ  യുവാവ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞു. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടി ആശുപത്രിയില്‍ ചികിത്സയിലാണ്. ഉത്തര്‍പ്രദേശിലെ രാംപൂരിലാണ് സംഭവം.

പ്രതിയെ പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തു. ടെറസില്‍ നിന്ന് വലിച്ചെറിഞ്ഞതിനെ തുടര്‍ന്ന് ശരീരത്തിന്റെ വിവിധ ഭാഗങ്ങൡ ഒടിവ് സംഭവിച്ചിട്ടുണ്ട്. ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ തീവ്രപരിചരണവിഭാഗത്തിലേക്ക് മാറ്റി.

പ്രതിക്കെതിരെ ഐപിസി 354, 323, 325, പോക്‌സോ വകുപ്പുകള്‍ പ്രകാരമാണ് കേസ് എടുത്തതെന്ന് പൊലീസ് പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com