അരവിന്ദ് കേജരിവാളിന്റെ വീട് ആക്രമിച്ചു, സിസിടിവി ക്യാമറകൾ തകർത്തു; പിന്നിൽ ബിജെപി പ്രവർത്തകരെന്ന് എഎപി , വിഡിയോ

ബിജെപി പ്രവർത്തകർ അരവിന്ദ് കേജ്‌രിവാളിന്റെ വസതിക്ക് മുൻപിൽ സമരം നടത്തുന്നുണ്ട്
ട്വിറ്റർ വിഡിയോയിൽ നിന്ന് പകർത്തിയ ദൃശ്യം
ട്വിറ്റർ വിഡിയോയിൽ നിന്ന് പകർത്തിയ ദൃശ്യം

ന്യൂഡൽഹി: ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ‌രിവാളിന്റെ വസതിയിൽ ആക്രമണം. സിസിടിവി ക്യാമറകളുൾപ്പെടെയുള്ളവ അക്രമികൾ നശിപ്പിച്ചു. ആക്രമണം നടത്തിയത് ബിജെപി പ്രവർത്തകരാണെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചു. 

ബിജെപി പ്രവർത്തകർ അരവിന്ദ് കേജരിവാളിന്റെ വസതിക്ക് മുൻപിൽ സമരം നടത്തുന്നുണ്ട്. ഡൽഹിയിലെ തദ്ദേശ സ്ഥാപനങ്ങൾക്ക് ഫണ്ട് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ടാണ് സമരം. 

വ്യാഴാഴ്ച ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ആക്രമിക്കപ്പെട്ടിരുന്നു. പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലായിരുന്നു ആക്രമണം. മനീഷ് സിസോദിയയെ ബിജെപി പ്രവർത്തകർ കയ്യേറ്റം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വിട്ടു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com