'കര്‍ഷകരെ തീവ്രവാദികളെന്ന് വിളിക്കുന്നവരെ മനുഷ്യരെന്ന് പറയാന്‍ പറ്റില്ല'; നാളെ രാവിലെ എട്ടുമുതല്‍ നിരാഹാര സമരം

കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് എതിരെ രംഗത്തുവന്ന ബിജെപിക്കും കേന്ദ്രമന്ത്രിമാര്‍ക്കും എതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ
ഡല്‍ഹിയില്‍ സമരത്തിന് എത്തിയ കര്‍ഷകന്‍/ പിടിഐ
ഡല്‍ഹിയില്‍ സമരത്തിന് എത്തിയ കര്‍ഷകന്‍/ പിടിഐ

മുംബൈ/ന്യൂഡല്‍ഹി: കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പ്രക്ഷോഭം നടത്തുന്ന കര്‍ഷകര്‍ക്ക് എതിരെ രംഗത്തുവന്ന ബിജെപിക്കും കേന്ദ്രമന്ത്രിമാര്‍ക്കും എതിരെ മഹാരാഷ്ട്ര മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഉദ്ധവ് താക്കറെ. മഹാരാഷ്ട്രയില്‍ അപ്രഖ്യാപിത അടിയന്തരാവസ്ഥയാണ് എന്ന് പറയുന്ന ദേവേന്ദ്ര ഫഡ്‌നാവിസ് ഡല്‍ഹിയില്‍ നടക്കുന്നതിനെ കുറിച്ച് എന്തുപറയുമെന്ന് അദ്ദേഹം ചോദിച്ചു. കര്‍ഷകരെ തീവ്രവാദികളെന്ന് വിളിക്കുന്നവരെ മനുഷ്യരെന്ന് അഭിസംബോധന ചെയ്യാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കര്‍ഷക സമരത്തില്‍ ഇടത് തീവ്രവാദ ഗ്രൂപ്പുകളും ദേശവിരുദ്ധ ശക്തികളും നുഴഞ്ഞുകയറിയെന്ന് കേന്ദ്രമന്ത്രിമാരായ നിര്‍മല സീതാരാമന്‍, പീയൂഷ് ഗോയല്‍ തുടങ്ങിയവര്‍ ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉദ്ധവിന്റെ പ്രതികരണം വന്നിരിക്കുന്നത്. 

പ്രതിപക്ഷം രാഷ്ട്രീയ നീക്കങ്ങള്‍ക്കായി കര്‍ഷകരെ ഉപയോഗിക്കുകയാണെന്ന് ധമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞിരുന്നു. സമരം ദേശവിരുദ്ധ ശക്തികള്‍ ഹൈജാക്ക് ചെയ്‌തെന്നും അവര്‍ ആരോപിച്ചു. സമരത്തില്‍ മാവോയിസ്റ്റുകള്‍ നുഴഞ്ഞുകയറി എന്നായിരുന്നു പീയൂഷ് ഗോയലിന്റെ പരാമര്‍ശം. 

അതേസമയം, നാളെ രാവിലെ എട്ടുമുതല്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. വൈകുന്നേരം അഞ്ചുവരെയാണ് സമരം. തങ്ങള്‍ക്കിടയില്‍ ഭിന്നതയില്ലെന്നും മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതുവരെ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും കര്‍ഷക നേതാക്കള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com