വാട്സാപ്പിൽ അശ്ലീല വീഡിയോ കോൾ, യുവനടി നേരിട്ടെത്തി പരാതി നൽകി; പൊലീസ് കേസെടുത്തു 

ഫോണിന്റെ ക്യാമറ മറച്ചുവെച്ച നടി വീഡിയോ കോളിന്റെ സ്ക്രീൻ ഷോട്ടുകൾ പകർത്തി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: നടിയുടെ വാട്സാപ്പിൽ അശ്ലീല വീഡിയോ കോൾ വന്ന സംഭവത്തിൽ മുംബൈ പൊലീസ് കേസെടുത്തു. യുവനടി നേരിട്ടെത്തി പരാതി നൽകിയതിന് പിന്നാലെ മുംബൈ വെർസോവ പൊലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. 

വെള്ളിയാഴ്ചയാണ് നടിയുടെ വാട്സാപ്പിൽ അശ്ലീല വീഡിയോ കോളുകൾ വന്നത്. ആദ്യ രണ്ട് തവണ കോൾ സ്വീകരിച്ചില്ലെങ്കിലും മൂന്നാമതും കോൾ വന്നപ്പോൾ എടുത്തു. ഉടൻ ഒരാൾ സ്വയംഭോഗം ചെയ്യുന്ന ദൃശ്യങ്ങളാണ് ഫോണിൽ തെളിഞ്ഞത്. ഫോണിന്റെ ക്യാമറ മറച്ചുവെച്ച നടി വീഡിയോ കോളിന്റെ സ്ക്രീൻ ഷോട്ടുകൾ പകർത്തി. 

സ്ക്രീൻഷോട്ടുകൾ സഹിതം സംഭവം വിശദീകരിച്ച് നടി ട്വിറ്റ് ചെയ്തിരുന്നു. മുംബൈ പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ അക്കൗണ്ട് അടക്കം ടാഗ് ചെയ്തായിരുന്നു ട്വീറ്റ്. ഇതോടെ ഫോൺ ചെയ്ത വ്യക്തി വാട്സാപ്പിലൂടെ ക്ഷമ ചോദിച്ചെന്നും നടി പറയുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com