രഹസ്യ ലാബിൽ നിർമിച്ചെടുത്തത് അതിമാരക ലഹരിമരുന്ന്, മ്യാവൂ-മ്യാവൂ, ഡ്രോൺ തുടങ്ങിയവ പിടികൂടി; പിഎച്ച്ഡി രസതന്ത്രം ബിരുദധാരി അറസ്റ്റിൽ 

മെഫെഡ്രോൺ ലഹരിമരുന്നാണ് ഇയാൾ രഹസ്യ ലാബിൽ നിർമിച്ചിരുന്നത്
പിഎച്ച്ഡിക്കാരന്റെ വീട്ടിലെ രഹസ്യലാബ്/ ചിത്രം: എക്സ്പ്രസ് സർവീസ്
പിഎച്ച്ഡിക്കാരന്റെ വീട്ടിലെ രഹസ്യലാബ്/ ചിത്രം: എക്സ്പ്രസ് സർവീസ്

ഹൈദരാബാദ്: അതിമാരക ലഹരിമരുന്ന് നിർമിക്കുകയും വിതരണം ചെയ്യുകയും ചെയ്ത പിഎച്ച്ഡി ബിരുദധാരി അറസ്റ്റിൽ. മ്യാവൂ-മ്യാവൂ, ഡ്രോൺ തുടങ്ങിയ പേരുകളിൽ അറിയപ്പെടുന്ന മെഫെഡ്രോൺ ലഹരിമരുന്നാണ് ഇയാൾ രഹസ്യ ലാബിൽ നിർമിച്ചിരുന്നത്. ഡിആർഐ (ഡയറക്ടറേറ്റ് ഓഫ് റെവന്യൂ ഇന്റലിജൻസ്) സംഘമാണ് ഇയാളെ ഹൈദരാബാദിലെ വീട്ടിൽനിന്നും പിടികൂടിയത്.

ഹൈദരാബാദ് നഗരത്തോട് ചേർന്നുള്ള സ്ഥലത്താണ് ഇയാളുടെ വീട്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് ഡിആർഐ ഉദ്യോ​ഗസ്ഥർ ലാബിൽ തിരച്ചിൽ നടത്തിയത്. വിപണിയിൽ 63 ലക്ഷം രൂപ വിലവരുന്ന 3.15 കിലോ മെഫെഡ്രോൺ, ലഹരിമരുന്ന് നിർമിക്കുന്നതിന് ആവശ്യമായ 219 കിലോ അസംസ്കൃത വസ്തുക്കൾ എന്നിവ തിരച്ചിലിൽ പിടിച്ചെടുത്തു. ഇയാളുടെ വീട്ടിൽ നിന്ന് 12.4 ലക്ഷം രൂപയും കണ്ടെടുത്തു.

രസതന്ത്രത്തിൽ പിഎച്ച്ഡി ബിരുദം നേടിയ പ്രതി മുമ്പ് ഔഷധ നിർമാണ മേഖലയിലാണ് ജോലിചെയ്തിരുന്നത്. കഴിഞ്ഞ ഒരു വർഷത്തിനിടെ ഇയാൾ 100 കിലോയിലേറെ മെഫെഡ്രോൺ നിർമിച്ച് വിൽപന നടത്തിയിട്ടുണ്ടെന്നാണ് നി​ഗമനം. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com