റിപ്പബ്ലിക് ടിവി സിഇഒ അറസ്റ്റില്‍

ടിവി റേറ്റിംഗില്‍ കൃത്രിമം കാണിച്ചു എന്ന കേസില്‍ റിപ്പബ്ലിക് ടിവി സിഇഒ വികാസ് കഞ്ചന്‍ധാനിയെ അറസ്റ്റ് ചെയ്തു
വികാസ് കഞ്ചന്‍ധാനി/ ട്വിറ്റര്‍ ചിത്രം
വികാസ് കഞ്ചന്‍ധാനി/ ട്വിറ്റര്‍ ചിത്രം

മുംബൈ: ടിവി റേറ്റിംഗില്‍ കൃത്രിമം കാണിച്ചു എന്ന കേസില്‍ റിപ്പബ്ലിക് ടിവി സിഇഒ വികാസ് കഞ്ചന്‍ധാനിയെ അറസ്റ്റ് ചെയ്തു. വീട്ടില്‍ നിന്നാണ് മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. മുന്‍കൂര്‍ ജാമ്യത്തില്‍ തിങ്കളാഴ്ച വാദം കേള്‍ക്കാനിരിക്കേയാണ്, ഞായറാഴ്ച പുലര്‍ച്ചെ വീട്ടില്‍ എത്തി അറസ്റ്റ് രേഖപ്പെടുത്തിയത്.

ഒരു മാസം മുന്‍പാണ് റേറ്റിംഗില്‍ കൃത്രിമം കാണിച്ചു എന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ റിപ്പബ്ലിക് ടിവിക്കെതിര മുംബൈ പൊലീസ് അന്വേഷണം ആരംഭിച്ചത്. വീടുകളില്‍ നിന്ന് ലഭിച്ച ഡാറ്റ ഉപയോഗിച്ച് ചാനലുകാര്‍ കൃത്രിമം നടത്തി എന്നതാണ് കേസ്. പരസ്യവരുമാനം വര്‍ധിപ്പിക്കുന്നതിന് റേറ്റിംഗില്‍ കൃത്രിമം കാണിച്ചു എന്ന് മുംബൈ പൊലീസ് കമ്മീഷണര്‍ പരംവീര്‍ സിങ് അന്ന് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com