നൃത്തവേദിയിലേക്ക് വരന്റെ സുഹൃത്തുക്കള്‍ വലിച്ചിഴച്ചു ; ബഹുമാനിക്കാന്‍ അറിയാത്തവരുമായി വിവാഹത്തിന് ഇല്ലെന്ന് വധു

വധു എതിര്‍ത്തതോടെ ഇരു വീട്ടുകാരും തമ്മില്‍ വഴക്കായി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബറേലി : നൃത്തവേദിയിലേക്ക് വരന്റെ സുഹൃത്തുക്കള്‍ വധുവിനെ വലിച്ചിഴച്ചു. ഇതില്‍ പ്രതിഷേധിച്ച് വധു വിവാഹത്തിന് വിസമ്മതിച്ചു. ഉത്തര്‍പ്രദേശിലെ ബറേലിയിലാണ് സംഭവം. 

ബറേലി സ്വദേശിയായ യുവാവും കനൗജ് സ്വദേശിനിയായ യുവതിയുമായിട്ടാണ് വിവാഹം ഉറപ്പിച്ചത്. ഇരുവരും ബിരുദാനന്തര ബിരുദധാരികളുമാണ്.  വെള്ളിയാഴ്ച വിവാഹത്തിനായി വധുവും വീട്ടുകാരും ബറേലിയിലെത്തി. 

വിവാഹ ആഘോഷങ്ങള്‍ക്കിടെ വരന്റെ സുഹൃത്തുക്കള്‍ നൃത്തവേദിയിലേക്ക് വധുവിനെ വലിച്ചിഴച്ചുകൊണ്ടു പോകുകയായിരുന്നു. ഇതിനെ വധു എതിര്‍ത്തതോടെ ഇരു വീട്ടുകാരും തമ്മില്‍ വഴക്കായി. 

ഇതേത്തുടര്‍ന്ന് കല്യാണം റദ്ദാക്കി മടങ്ങാന്‍ വധുവും കൂട്ടരും തീരുമാനിച്ചു. ഈ വഴക്കിന് മുമ്പ് വരന്റെ വീട്ടുകാര്‍ വധുവിന്റെ വീട്ടുകാരുമായി സ്ത്രീധനം കൂടുതല്‍ വേണമെന്ന് ആവശ്യപ്പെട്ട് തര്‍ക്കവും നടന്നിരുന്നു. 

വിവാഹം റദ്ദാക്കാന്‍ തീരുമാനിച്ചതിന് പിന്നാലെ വധുവിന്റെ വീട്ടുകാര്‍ വരനെതിരെ സ്ത്രീധന പരാതി നല്‍കുകയും ചെയ്തു. വരന്റെ കുടുംബം 6.5 ലക്ഷം രൂപ നല്‍കാമെന്ന് സമ്മതിച്ചതിനെ തുടര്‍ന്ന് ഇരുപക്ഷവും ഒത്തുതീര്‍പ്പിലെത്തി. 

ഞായറാഴ്ച വീണ്ടും വരന്റെ കുടുംബം വധുവിന്റെ കുടുംബത്തെ സമീപിക്കുകയും വിവാഹത്തിന് സമ്മതമാണെന്ന് അറിയിക്കുകയും ചെയ്തു. എന്നാല്‍ തന്നോട് മോശമായി പെരുമാറിയവരുമായി വിവാഹബന്ധത്തിന് താല്‍പ്പര്യമില്ലെന്ന് പെണ്‍കുട്ടി അറിയിച്ചു. 

പെണ്‍കുട്ടിയുടെ തീരുമാനത്തെ മാനിക്കുന്നുവെന്നും, മകളെ ബഹുമാനിക്കാത്ത പുരുഷനെ വിവാഹം കഴിക്കാന്‍ നിര്‍ബന്ധിക്കാനാവില്ലെന്നും വധുവിന്റെ പിതാവ് വ്യക്തമാക്കി. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com