ആറ് വയസുകാരി ട്രെയിനിനകത്ത്, തിരക്കിൽപെട്ട് ഉമ്മ പ്ലാറ്റ്ഫോമിൽ കുടുങ്ങി; പൊന്നുമോളെ അമ്മയുടെ കൈയിലെത്തിച്ച് വനിതാ കോൺസ്​റ്റബിൾ, അപകടം ഒഴിവായി

ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ യാത്രക്കാരിക്ക് രക്ഷകയായി വനിതാ കോൺസ്​റ്റബിൾ
സിസിടിവി ദൃശ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട്‌
സിസിടിവി ദൃശ്യത്തിന്റെ സ്‌ക്രീന്‍ഷോട്ട്‌

മുംബൈ: ‌ട്രെയിനിൽ കയറാൻ ശ്രമിക്കുന്നതിനിടെ നിലത്തുവീണ യാത്രക്കാരിക്ക് രക്ഷകയായി വനിതാ കോൺസ്​റ്റബിൾ. ആറ് വയസുകാരിയായ മകൾ ട്രെയിനിനകത്ത് കയറിയിട്ടും പ്ലാറ്റ്‌ഫോമിലെ തിക്കിലുതിരക്കിലും പെട്ടുപോയതോടെയാണ് റിജ്​ബാൻ സഫാദ്​ ഖാൻ എന്ന യുവതി പരിഭ്രാന്തിയിലായത്‌. ആവുന്നത്ര ശക്​തിയെടുത്ത്​ അകത്തേക്ക്​ തള്ളി കയറാൻ ശ്രമിച്ചപ്പോൾ ചുവടുപിഴച്ച റിജ്ബാനെ അപകടത്തിൽ നിന്ന് രക്ഷിച്ചത് റെയിൽവെ സുരക്ഷാ സേനയിലെ ഉദ്യോ​ഗസ്ഥരാണ്.

മുംബൈയിലെ മു​മ്പ്ര സ്​റ്റേഷനിലാണ്​ സംഭവം. മകളോടൊപ്പം ട്രെയിൻ കയറാൻ നിൽക്കുകയായിരുന്നു റിജ്​ബാൻ. തിരക്ക് കൂടുതലായതിനാൽ മകളെ ആദ്യം ട്രെയിനിനകത്ത് കയറ്റി. എന്നാൽ റിജ്ബാൻ കയറുന്നതിന് മുമ്പ് ട്രെയിൻ പ്ലാറ്റ്ഫോമിൻ നിന്ന് നീങ്ങിത്തുടങ്ങി. ആവുന്നത്ര ശക്​തിയെടുത്ത്​ അകത്തേക്ക്​ തള്ളി കയറാൻ ശ്രമിച്ചപ്പോൾ റിജ്​ബാന്റെ ചുവടുപിഴച്ചു.

ഉമ്മ ട്രെയിനിൽ കയറിയിട്ടില്ലെന്നറിഞ്ഞ ആറു വയസുകാരി നിലവിളിച്ച്​ പുറത്തേക്ക്​ ചാടാൻ ഒരുങ്ങുന്നത്​ കണ്ട വനിതാ കോൺസ്​റ്റബിൾ അനുരാധ പഗോട്ട ഓടുന്ന ട്രെയിനിലേക്ക് ചാടിക്കയി. കുട്ടിയെ സമാധാനിപ്പിച്ച് അടുത്ത സ്​റ്റേഷൻ വരെ കൂടെ യാത്ര ചെയ്​തു ഉമ്മയുടെ അരികിൽ തിരിച്ചെത്തിച്ചതും അനുരാധയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com