വിവാഹദിനത്തില്‍ സഹോദരിയെ കൊലപ്പെടുത്തി, ആത്മഹത്യയെന്ന് വരുത്തി തീര്‍ക്കാന്‍ കെട്ടിത്തൂക്കി; തെളിയിച്ചത് ഒരു മാസത്തിന് ശേഷം, തുമ്പായത് വരന്റെ സംശയം 

ജമ്മു കശ്മീരില്‍ വിവാഹദിനത്തില്‍ സഹോദരിയെ യുവാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ വിവാഹദിനത്തില്‍ സഹോദരിയെ യുവാവും ബന്ധുക്കളും ചേര്‍ന്ന് കൊലപ്പെടുത്തി. ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം മരണം ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ കെട്ടി തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മരണത്തില്‍ ദുരൂഹത സംശയിച്ച് വരന്‍ നല്‍കിയ ഹര്‍ജിയില്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന്റെ ഉത്തരവാണ് കേസില്‍ വഴിത്തിരിവായത്.

ശ്രീനഗറില്‍ കഴിഞ്ഞമാസമാണ് സംഭവം. നവംബര്‍ നാലിന് വിവാഹദിനത്തിലാണ് ഷഹനാസയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. മുറിയില്‍ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്. ആത്മഹത്യയാണ് എന്ന നിഗമനത്തിലാണ് അന്വേഷണം മുന്നോട്ടുപോയത്. അതിനിടെ മരണത്തില്‍ ദുരൂഹത സംശയിച്ച് വരന്‍ ചീഫ് ജൂഡീഷ്യല്‍ മജിസ്‌ട്രേറ്റിന് നല്‍കിയ ഹര്‍ജിയാണ് കേസില്‍ വഴിത്തിരിവായത്. കേസില്‍ സമഗ്രമായ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സഹോദരനും മറ്റു രണ്ടു ബന്ധുക്കളും പിടിയിലായത്. അന്വേഷണത്തിന്റെ ഭാഗമായി നടത്തിയ ചോദ്യം ചെയ്യലിലാണ് പ്രതികള്‍ കുറ്റം സമ്മതിച്ചത്. ഭൂമി കൈവശപ്പെടുത്തുന്നതിന് വേണ്ടിയാണ് പ്രതികള്‍ കൊലപാതകം ആസൂത്രണം ചെയ്തത്. വിവാഹദിനം പുലര്‍ച്ചെ യുവതി പ്രാര്‍ത്ഥിക്കുന്നതിനിടെയാണ് ശ്വാസം മുട്ടിച്ച് കൊന്നതെന്ന് പൊലീസ് പറഞ്ഞു. തുടര്‍ന്ന് ആത്മഹത്യയാണെന്ന് വരുത്തി തീര്‍ക്കാന്‍ കെട്ടിത്തൂക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com