അധ്യക്ഷനെ സീറ്റില്‍നിന്നു പിടിച്ചുവലിച്ചു പുറത്താക്കി, വാതില്‍ ചവിട്ടിത്തുറന്നു; കര്‍ണാടക നിയമസഭാ കൗണ്‍സിലില്‍ കൈയാങ്കളി (വിഡിയോ)

ഗോവധ നിരോധന ബില്‍ പരിഗണനയ്ക്കു വരാനിരിക്കെ കര്‍ണാടക നിയസഭാ കൗണ്‍സിലില്‍ കയ്യാങ്കളി
സീറ്റില്‍നിന്ന് സഭാധ്യക്ഷനെ വലിച്ചുമാറ്റുന്നു/വിഡിയോ ദൃശ്യം
സീറ്റില്‍നിന്ന് സഭാധ്യക്ഷനെ വലിച്ചുമാറ്റുന്നു/വിഡിയോ ദൃശ്യം

ബെംഗളൂരു: ഗോവധ നിരോധന ബില്‍ പരിഗണനയ്ക്കു വരാനിരിക്കെ കര്‍ണാടക നിയസഭാ കൗണ്‍സിലില്‍ കയ്യാങ്കളി. കോണ്‍ഗ്രസ് അംഗങ്ങള്‍ ജെഡിഎസ് അംഗമായ ഡെപ്യൂട്ടി ചെയര്‍മാനെ ബലം പ്രയോഗിച്ച് സഭയ്ക്കു പുറത്താക്കി. 

75 അംഗ കര്‍ണാടക ലെജിസ്ലേറ്റീവ് കൗണ്‍സിലിന്റെ ചെയര്‍മാനായ കോണ്‍ഗ്രസ് അംഗം പ്രതാപ് ചന്ദ്ര ഷെട്ടിക്കെതിരായ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള ബിജെപിയുടെ നീക്കത്തിനിടെയാണ് സംഘര്‍ഷം. അവിശ്വാസം പ്രമേയം പരിഗണിക്കുന്നതിനിടെ ചെയര്‍മാന്‍ സീറ്റിലിരുന്ന ഡെപ്യൂട്ടി ചെയര്‍മാന്‍ ജെഡിഎസ് അംഗം ഭോജെഗൗഡയെ കോണ്‍ഗ്രസ് അംഗങ്ങള്‍ സീറ്റില്‍ നിന്ന് പുറത്താക്കുകയായിരുന്നു. സീറ്റില്‍നിന്നു ബലം പ്രയോഗിച്ച് പിടിച്ചുവലിച്ചാണ് ഡെപ്യൂട്ടി ചെയര്‍മാനെ സഭയ്ക്കു പുറത്തെത്തിച്ചത്. 

ബിജെപി അംഗങ്ങള്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ നടപടിയെ പ്രതിരോധിക്കാന്‍ രംഗത്തെത്തിയതോടെ സഭയില്‍ വലിയ സംഘര്‍ഷാന്തരീക്ഷമായി. 

പ്രധാനപ്പെട്ട ബില്ലുകള്‍ പാസാക്കാനുണ്ടെന്ന യെഡിയൂരപ്പ സര്‍ക്കാരിന്റെ ആവശ്യത്തെത്തുടര്‍ന്നാണ് കൗണ്‍സില്‍ വിളിച്ച് ചേര്‍ത്തത്. നിലവില്‍ ബിജെപിക്ക് ഭൂരിപക്ഷമുള്ള സഭയില്‍ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് കോണ്‍ഗ്രസ് അംഗത്തെ നീക്കം ചെയ്യുകയായിരുന്നു ഭരണകക്ഷിയുടെ ലക്ഷ്യം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com