ബംഗളൂരു നഗരത്തെ ഭീതിയിലാഴ്ത്തി പുലി, 17 വളര്‍ത്തു മൃഗങ്ങളെ കൊന്നുതിന്നു ( വീഡിയോ)

കര്‍ണാടകയില്‍ ജനവാസകേന്ദ്രത്തില്‍ 17 വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്ന പുലിയുടെ ദൃശ്യങ്ങള്‍ പുറത്ത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: കര്‍ണാടകയില്‍ ജനവാസകേന്ദ്രത്തില്‍ 17 വളര്‍ത്തുമൃഗങ്ങളെ കൊന്നുതിന്ന പുലിയുടെ ദൃശ്യങ്ങള്‍ പുറത്ത്. ബംഗളൂരു നഗരത്തെ ഭീതിയിലാക്കി കറങ്ങിനടക്കുന്ന പുലിയുടെ ദൃശ്യങ്ങളാണ് സിസിടിവിയില്‍ പതിഞ്ഞത്.

ഗിരിനഗര്‍ പൊലീസ് സ്റ്റേഷന് സമീപത്ത് പുലി നില്‍ക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. അര്‍ദ്ധരാത്രി 12 മണിക്ക് ഇരുചക്രവാഹനങ്ങള്‍ പാര്‍ക്ക് ചെയ്തിരിക്കുന്ന സ്ഥലത്തേയ്ക്ക് പുലി വരുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഡിസംബര്‍ 11ന് സിസിടിവിയില്‍ പതിഞ്ഞതാണ് ദൃശ്യങ്ങള്‍.

ഡിസംബര്‍ ആറിന്് ആറ് ആടുകള്‍ ഉള്‍പ്പെടെ 17 വളര്‍ത്തുമൃഗങ്ങളെയാണ് പുലി പിടിച്ചു കൊണ്ടുപോയത്. ഗിരിനഗറിന് സമീപമുള്ള വീരഭദ്ര നഗറിലാണ് പുലി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചത്. പുലിയെ കുറിച്ച് ഓര്‍ത്ത് നാട്ടുകാര്‍ പരിഭ്രാന്തരാകേണ്ട എന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഉടന്‍ തന്നെ പിടികൂടുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.

കടപ്പാട്: TV9 Kannada

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com