24 മണിക്കൂറിനിടെ രോഗമുക്തി നേടിയത് 33,291 പേര്‍ ; പുതിയ രോഗികള്‍ 24,010

ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,44,451 ആയി ഉയര്‍ന്നിട്ടുണ്ട്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം


ന്യൂഡല്‍ഹി : രാജ്യത്ത് കോവിഡ് രോഗബാധ വീണ്ടും 30,000 ത്തില്‍ താഴെ. ഇന്നലെ 24,010 പേര്‍ക്കാണ് കോവിഡ് രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 99,56,558 ആയി ഉയര്‍ന്നു.

രാജ്യത്ത് നിലവില്‍ 3,22,366 പേരാണ് ചികില്‍സയിലുള്ളതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 33,291 പേരെയാണ് രോഗമുക്തരായതിനെ തുടര്‍ന്ന് ഡിസ്ചാര്‍ജ് ചെയ്തത്. 

ഇതോടെ രോഗമുക്തരായവരുടെ എണ്ണം 94,89,740 ആയി ഉയര്‍ന്നു. ഉയര്‍ന്ന രോഗമുക്തി നിരക്കാണ് ഉള്ളതെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്തെ രോഗമുക്തി നിരക്ക് 95. 31 ശതമാനമാണ്. 

ഇന്നലെ കോവിഡ് ബാധിച്ച് 355 പേരാണ് രാജ്യത്ത് മരിച്ചത്. ഇതോടെ ഇന്ത്യയില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 1,44,451 ആയി ഉയര്‍ന്നിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com