മമതയ്ക്ക് തിരിച്ചടി; മുന്‍മന്ത്രിയും എംഎല്‍എയും പാര്‍ട്ടി വിട്ടു; ബിജെപിയിലേക്ക്‌

മമത ബാനര്‍ജിയുടെ വലംകൈയെന്ന് അറിയപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരിയും എംഎല്‍എ ജിതേന്ദ്ര തിവാരിയും പാര്‍ട്ടി വിട്ടു 
തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍നേതാവ് സുവേന്ദു അധികാരി ഫോട്ടോ ഫെയ്‌സ്ബുക്ക്‌
തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍നേതാവ് സുവേന്ദു അധികാരി ഫോട്ടോ ഫെയ്‌സ്ബുക്ക്‌

കൊല്‍ക്കത്ത:  നിയമസഭാ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം അവശേഷിക്കെ മമതയ്ക്ക് വീണ്ടും തിരിച്ചടി. ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ വലംകൈയെന്ന് അറിയപ്പെടുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് സുവേന്ദു അധികാരി പാര്‍ട്ടി വിട്ടു. 

ഒരു മാസം മുന്‍പ് മന്ത്രി സ്ഥാനം രാജിവച്ച സുവേന്ദു കഴിഞ്ഞ ദിവസം എംഎല്‍എ സ്ഥാനവും രാജി വച്ചിരുന്നു. ബിജെപിയില്‍ ചേരുമെന്നാണു റിപ്പോര്‍ട്ടുകള്‍. ഈ മാസം കേന്ദ്രമന്ത്രി അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുന്നുണ്ട്. അപ്പോള്‍ പാര്‍ട്ടി പ്രവേശനമുണ്ടാകുമെന്നാണു റിപ്പോര്‍ട്ടുകള്‍. ബംഗാളിലെ 50 ഓളം നിയമസഭാ സീറ്റുകളില്‍ ശക്തമായ സ്വാധീനമുള്ള നേതാവാണ് സുവേന്ദു.

പാര്‍ട്ടിയുമായി ഇടഞ്ഞുനില്‍ക്കുന്ന മറ്റ് നേതാക്കന്‍മാരുമായി സുവേന്ദു കൂടക്കാഴ്ച നടത്തിയിരുന്നു. അതിലൊരാളായ എംഎല്‍എ ജിതേന്ദ്ര തിവാരിയും പാര്‍ട്ടി വിട്ടു.തെരഞ്ഞെടുപ്പിന് മുന്‍പായി തൃണമൂലില്‍ നിന്ന് കുടുതല്‍ നേതാക്കള്‍ ബിജെപിയിലേക്ക് എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞടുപ്പില്‍ സംസ്ഥാനത്ത് ബിജെപി വലിയ മുന്നേറ്റം നടത്തിയിരുന്നു. 42 സീറ്റുകളില്‍ 18 എണ്ണം നേടാന്‍ ബിജെപിക്ക് കഴിഞ്ഞു. നിയമസഭാ തെരഞ്ഞടുപ്പില്‍ 247 സീറ്റുകളിലേക്കാണ് വോട്ടെടുപ്പ്. ഇത്തവണ 200 സീറ്റ് നേടുകയാണ് ലക്ഷ്യമെന്ന് അമിത് ഷാ വ്യക്തമാക്കിയിരുന്നു
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com