'അവർ വെറും ആൾക്കൂട്ടമല്ല, കർഷകരുടെ ദുരിതം പ്രയാസമുണ്ടാക്കുന്നത്'- ചർച്ചയ്ക്കായി നിയമം നിർത്തിവച്ചുകൂടേയെന്ന് സുപ്രീം കോടതി

'അവർ വെറും ആൾക്കൂട്ടമല്ല, കർഷകരുടെ ദുരിതം പ്രയാസമുണ്ടാക്കുന്നത്'- ചർച്ചയ്ക്കായി നിയമം നിർത്തിവച്ചുകൂടേയെന്ന് സുപ്രീം കോടതി
സുപ്രീം കോടതി/ ഫയൽ
സുപ്രീം കോടതി/ ഫയൽ

ന്യൂഡൽഹി: കർഷക സമരം സംബന്ധിച്ച ഹർജി പരി​ഗണിക്കുന്നത് സുപ്രീം കോടതി ജനുവരിയിലേക്ക് മാറ്റി. കാർഷിക നിയമങ്ങളുടെ നിയമ സാധുത ഇപ്പോൾ പരിശോധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. കർഷകരുടെ ദുരിതങ്ങളിലും അവരുടെ അവസ്ഥ സംബന്ധിച്ചും കോടതിക്ക് ആശങ്കയുണ്ട്. അവർ വെറും ആൾക്കൂട്ടം മാത്രമല്ലെന്നും പരമോന്നത കോടതി നിരീക്ഷിച്ചു. 

കാർഷിക നിയമങ്ങൾക്കെതിരെ കർഷകർക്കു  സമരം ചെയ്യാം. എന്നാൽ മറ്റുള്ളവരുടെ മൗലികാവകാശം ഹനിക്കരുത്. എങ്ങനെ സമര രീതി മാറ്റാനാവുമെന്ന് കർഷക സംഘടനകൾ പറയണം. ലക്ഷ്യം നേരിടാൻ ചർച്ചകളിലൂടെ മാത്രമേ കഴിയൂ എന്നും സമരം അവസാനിപ്പിക്കാനുള്ള മാർ​ഗങ്ങളാണ് തേടുന്നതെന്നും കോടതി വ്യക്തമാക്കി. 

വഴി തടഞ്ഞുള്ള സമരം കർഷകർ അവസാനിപ്പിക്കണമെന്ന് സർക്കാരിന് വേണ്ടി ഹാജരായ അറ്റോർണി ജനറൽ ആവശ്യപ്പെട്ടു. കോവിഡ് വ്യാപനത്തിന്റെ പ്രശ്നങ്ങളും അറ്റോർണി ജനറൽ ചൂണ്ടിക്കാട്ടി. കർഷകർ നാട്ടിലേക്ക് മടങ്ങണമെന്നും ചർച്ചകൾക്കായി നേതാക്കൾ തുടരട്ടെ എന്ന നിർദ്ദേശവും അറ്റോർണി ജനറൽ മുന്നോട്ടു വച്ചു. 

ചർച്ചകൾക്ക് വഴിയൊരുക്കാൻ നിയമം നടപ്പിലാക്കുന്നത് നിർത്തി വയ്ക്കാമോ എന്ന് കോടതി സർക്കാരിനോട് ആരാഞ്ഞു. എന്നാൽ നിയമം നടപ്പാക്കില്ലെന്ന് ഉറപ്പു നൽകിയാൽ കർഷക സംഘടനകൾ ചർച്ചയ്ക്ക് വരില്ലെന്ന് അറ്റോർണി ജനറൽ പറഞ്ഞു. സർക്കാരുമായി ചർച്ച ചെയ്ത ശേഷം തീരുമാനം അറിയിക്കാമെന്നും അറ്റോർണി ജനറൽ കോടതിയെ ബോധിപ്പിച്ചു, 

അതേസമയം, സമരം ഇന്ന് ഇന്ന് 22ാം ദിവസത്തിലേക്കു കടക്കുകയാണ്.  സമരം ഒത്തുതീർപ്പാക്കാൻ സമിതിയെ നിയോഗിക്കാമെന്ന  സുപ്രീം കോടതി നിർദേശം സ്വീകര്യമല്ലെന്നും നിയമങ്ങൾ പിൻവലിക്കുകയാണ് ഏക പോംവഴിയെന്നും കർഷക സംഘടനകൾ അറിയിച്ചു. സമരം ഒത്തു തീർപ്പക്കാൻ സമിതിയെ നിയോഗിക്കാമെന്ന സുപ്രീം കോടതി നിർദേശത്തോടും കർഷക സംഘടനകൾ  അനുകൂലമായി  പ്രതികരിക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com