'കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ഒരിക്കലും ശരിയാകില്ല'; 'കര്‍ഷക പ്രക്ഷോഭത്തിന് പിന്നില്‍ രാമക്ഷേത്ര നിര്‍മ്മാണം ഇഷ്ടപ്പെടാത്തവര്‍': ആദിത്യനാഥ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th December 2020 09:25 PM  |  

Last Updated: 17th December 2020 09:25 PM  |   A+A-   |  

yogi adithyanath against farmers protest

യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്/ഫയല്‍

 


ബറേലി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തില്‍ അസ്വസ്ഥരായ പ്രതിപക്ഷമാണ് കര്‍ഷക പ്രക്ഷോഭം ഇളക്കിവിട്ട് രാജ്യത്തെ അസ്ഥിരപ്പെടുത്താന്‍ ശ്രമിക്കുന്നതെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ബറേലിയില്‍ കാര്‍ഷിക നിയമങ്ങളെ അനുകൂലിക്കുന്ന കര്‍ഷകരുടെ യോഗത്തില്‍ സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി. 

'ഭാരതം ശ്രേഷ്ഠ ഭാരതമാകുന്നത് ഇഷ്ടപ്പെടാത്ത ആളുകളാണ് സമരത്തിന് പിന്നില്‍. താങ്ങുവിലയ്ക്ക് ഒരു മാറ്റവും സംഭവിക്കില്ലെന്ന് സര്‍ക്കാര്‍ ഉറപ്പിച്ചു പറയുന്നു, പിന്നെന്തിനാണ് കര്‍ഷകരെ തെറ്റിദ്ധരിപ്പിച്ച് സമരം നടത്തുന്നത്. അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണം ഇഷ്ടപ്പെടാത്തവരാണ് കര്‍ഷക സമരത്തിന് പിന്നില്‍' -ആദിത്യനാഥ് പറഞ്ഞു. 

'കമ്മ്യൂണിസ്റ്റ് സിദ്ധാന്തം ഒരിക്കലും ശരിയാകില്ല. നിങ്ങള്‍ ഒരുനുണ ആവര്‍ത്തിച്ചാല്‍ അത് സത്യമാകും. കര്‍ഷകരുടെ ജീവിത്തില്‍ ഒരു മാറ്റവും ആഗ്രഹിക്കാത്തവരാണ് സമരത്തിന് പിന്നില്‍'-ആദിത്യനാഥ് പറഞ്ഞു.